Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ലഹരിക്കെതിരെ കമ്മ്യൂണിറ്റി ഔട്രീച്ച് പ്രോഗ്രാം സംഘടിപ്പിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: ലഹരിവ്യാപനത്തിനെതിരെ സമൂഹത്തെ ജാഗ്രതപ്പെടുത്തുന്നതിനായി സംഘടിപ്പിച്ച കമ്മ്യൂണിറ്റി ഔട്രീച്ച് പ്രോഗ്രാം നെന്മാറ നിയോജകമണ്ഡലം എംഎൽഎ കെ. ബാബു ഉദ്ഘാടനം ചെയ്തു. നെന്മാറ വ്യാപാരി വ്യവസായി ഭവനിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ ലഹരി സമൂഹത്തിൽ സൃഷ്ടിക്കുന്ന ഗുരുതര പ്രത്യാഘാതങ്ങളെ കുറിച്ച് എംഎൽഎ വിശദീകരിച്ചു.

യുവതലമുറയെ ലഹരിയുടെ പിടിയിൽ നിന്നും സംരക്ഷിക്കേണ്ടത് സമൂഹത്തിന്റെ കൂട്ടുത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയുടെ ഭാഗമായി നെന്മാറ പട്ടണത്തിലൂടെ ലഹരിവിരുദ്ധ ബോധവൽക്കരണ റാലി സംഘടിപ്പിച്ചു. “ലഹരിയോട് ഇല്ല” എന്ന ശക്തമായ സന്ദേശവുമായി നടന്ന റാലിയിൽ സ്കൂൾ കുട്ടികൾ വലിയ തോതിൽ പങ്കെടുത്തു. കുട്ടികൾ കൈയ്യിലെടുത്ത പ്ലക്കാർഡുകളും വിളിച്ച മുദ്രാവാക്യങ്ങളും പൊതുസമൂഹത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റി.

കമ്മ്യൂണിറ്റി ഔട്രീച്ച് പ്രോഗ്രാമിന്റെ ഭാഗമായാണ് റാലി സംഘടിപ്പിച്ചത്. ലഹരിയില്ലാത്ത ആരോഗ്യകരമായ സമൂഹം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ വിവിധ വിഭാഗങ്ങളിലെ ആളുകളെ പങ്കെടുപ്പിച്ചാണ് പരിപാടി നടപ്പാക്കിയത്. ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ തുടർച്ചയായി സംഘടിപ്പിക്കുമെന്നും സംഘാടകർ അറിയിച്ചു.

Recent News

Advertisement
WhiteswanTV Footer