Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കഞ്ചാവുമായി ലഹരി സംഘത്തിലെ പ്രധാനി അറസ്റ്റ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: ലഹരി മാഫിയ ശൃംഖലയ്ക്ക് ശക്തമായ തിരിച്ചടിയായി, കഞ്ചാവുമായി ലഹരിസംഘത്തിലെ പ്രധാനിയെ വടക്കഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. കാരയങ്കാട് സ്വദേശി അരുൺരാജ് (29) ആണ് പോലീസ് പിടിയിലായത്. ഇയാളുടെ കൈവശം നിന്നും അര കിലോഗ്രാം കഞ്ചാവ് പോലീസ് പിടിച്ചെടുത്തു.ലഹരി ഇടപാടുകളുമായി ബന്ധപ്പെട്ട് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ, കാരയങ്കാടിന് സമീപം പോലീസ് നടത്തിയ പ്രത്യേക പരിശോധനയിലാണ് അരുൺരാജിനെ പിടികൂടാനായത്.

വടക്കഞ്ചേരിയും പരിസര പ്രദേശങ്ങളും കേന്ദ്രീകരിച്ച് യുവാക്കൾക്കും സ്കൂൾ–കോളേജ് വിദ്യാർത്ഥികൾക്കുമടക്കം കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാളെന്ന് പോലീസ് അറിയിച്ചു.അരുൺരാജ് ഒരു സ്ഥിരം കുറ്റവാളിയാണെന്നും, വടക്കഞ്ചേരി, ഒറ്റപ്പാലം പോലീസ് സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ സമാനമായ നിരവധി കേസുകൾ നിലവിലുണ്ടെന്നും പോലീസ് വ്യക്തമാക്കി.

കൊലക്കേസ് ഉൾപ്പെടെ എട്ടോളം ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാളാണ് പ്രദേശത്തെ ലഹരി വ്യാപാരത്തിന്റെ പിന്നിലെ പ്രധാന ആസൂത്രകൻ എന്നതായും അന്വേഷണ സംഘം അറിയിച്ചു.പ്രദേശത്ത് ലഹരി വ്യാപനം തടയുന്നതിന്റെ ഭാഗമായി പോലീസ് പരിശോധനകളും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ടെന്നും, ലഹരിക്കെതിരെ കർശന നടപടികൾ തുടരുമെന്നും പോലീസ് അറിയിച്ചു.

Recent News

Advertisement
WhiteswanTV Footer