മലപ്പുറം: എൽഡിഎഫ് വികസന മുന്നേറ്റ ജാഥയുടെ പ്രചാരണത്തിൻ്റെ ഭാഗമായി മന്ത്രി വി അബ്ദുറഹിമാൻ നയിക്കുന്ന താനൂർ നിയോജകമണ്ഡലം ജാഥ ഇന്ന് സമാപിക്കും. സമാപനദിവസമായ തിങ്കളാഴ്ച ചെറിയമുണ്ടം, പൊന്മുണ്ടം പഞ്ചായത്തുകളിൽ പര്യടനം നടത്തും. രാവിലെ 9.30 ന് ഇരിങ്ങാവൂരിൽ നിന്നും ആരംഭിക്കുന്ന ജാഥയ്ക്ക് പനമ്പാലം (10), തലക്കടത്തൂർ (10.30), തറയിൽ (11), പറപ്പൂത്തടം (11.30), കുറുക്കോൾ (12), കുറ്റിപ്പാല (2.30), ചോലപ്പുറം (3), കാവപ്പുര (3.30), ആരോഗ്യപ്പടി (4), മണ്ണാറക്കൽ (4.30) എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം വൈകിട്ട് അഞ്ചിന് വൈലത്തൂരിൽ സമാപിക്കും.
ഞായറാഴ്ച ഒഴൂർ പഞ്ചായത്ത്, താനൂർ നഗരസഭ പരിധിയിൽ പര്യടനം നടത്തി. ഒഴൂർ ജങ്ഷനിൽ നിന്നും ആരംഭിച്ച് കോറാട്, മണലിപ്പുഴ, പറപ്പാറപ്പുറം, വെള്ളച്ചാൽ, കരിങ്കപ്പാറ, കാട്ടിലങ്ങാടി, കണ്ണന്തളി, രായിരിമംഗലം, സെൻട്രൽ കുന്നുംപുറം, ഓലപ്പീടിക, പൂരപ്പുഴ, ബ്ലോക്ക് ഓഫീസ് പരിസരം എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം താനൂർ ടൗണിൽ സമാപിച്ചു. സ്വീകരണ കേന്ദ്രങ്ങളിൽ വൈസ് ക്യാപ്റ്റൻ ഇ ജയൻ മാനേജർ സമദ് താനാളൂർ, അംഗങ്ങളായ എം അനിൽകുമാർ, ബാലകൃഷ്ണൻ ചുള്ളിയത്ത്, കെ വി സിദ്ധീഖ്, കെ ടി ശശി, എ പി സുബ്രഹ്മണ്യൻ, എ കെ സിറാജ് തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.






