തൃശ്ശൂർ : ആരോഗ്യ സർവകലാശാലയിൽ നിന്ന് എംഡിഎസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ഡോ. കീർത്തിയെ അനുമോദിച്ചു. കുന്നംകുളം മീമ്പിക്കുളം പന്തല്ലൂർ കേശവന്റെയും ബിന്ദുവിന്റെയും മകളാണ് ഡോ. കീർത്തി. നിലവിൽ കൊച്ചി മദർ ആശുപത്രിയിൽ സേവനമനുഷ്ഠിച്ചുവരികയാണ്.
കൺസർവേറ്റീവ് ഡെന്റിസ്ട്രി ആൻഡ് എന്റോഡോണ്ടിക്സ് വിഭാഗത്തിലാണ് ഡോ. കീർത്തി ഒന്നാം റാങ്ക് നേടിയത്. എച്ച്എംടിയിൽ എഞ്ചിനീയറായി ജോലി ചെയ്യുന്ന ഭർത്താവ് അതുലിന്റെയും കുടുംബത്തിന്റെയും പിന്തുണ വിജയം കൈവരിക്കാൻ സഹായകമായതായി ഡോക്ടർ പറഞ്ഞു. അനുമോദന ചടങ്ങിൽ പാർട്ടി ലോക്കൽ സെക്രട്ടറി ബവീഷ്, ലോക്കൽ കമ്മിറ്റി അംഗം ഡോ. സിജു പി ജോൺ എന്നിവർ പങ്കെടുത്തു.






