തൃശ്ശൂർ: മനപ്പടി റെസിഡൻസ് അസോസിയേഷൻ ഉദ്ഘാടനവും കുടുംബസംഗമവും നടത്തി. പടിഞ്ഞാറെ ചാലക്കുടിയിൽ 125 വീട്ടുകാർ ചേർന്ന് രൂപീകരിച്ച മനപടി റെസിഡന്റ്‌സ് അസോസിയേഷൻ സനീഷ് കുമാർ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പടിഞ്ഞാറെ ചാലക്കുടി എൻഎസ്‌എസ് കരയോഗം ഹാളിൽ വച്ച് നടന്ന ചടങ്ങിൽ എം ആർ എ പ്രസിഡന്റ് ബാബു സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.
ഉദ്ഘാടന യോഗത്തിൽ ഡെപ്യൂട്ടി ചെയർപേഴ്സൺ കെ വി പോളിനും വാർഡ് കൗൺസിലർ രാമൻ തട്ടായത്തിനും സ്വീകരണം നൽകി. യോഗത്തിൽ എംആർഎ വൈസ് പ്രസിഡന്റ് സുരേഷ് പൊന്നാത്ത് സ്വാഗതവും ട്രെഷർ വിൽസൺ മറ്റത്തി നന്ദിയും രേഖപ്പെടുത്തി. ക്രാക്ട് പ്രസിഡന്റ് പോൾ പാറയിൽ സെക്രട്ടറി പി ഡി ദിനേശ്, മുൻ വാർഡ് കൗൺസിലർ സുധ ഭാസ്കരൻ എന്നിവർ ആശംസകൾ അർപ്പിച്ചു. തുടർന്ന് അസോസിയേഷനിലെ അംഗങ്ങളിലെ കലാപരിപാടികളും സ്നേഹവിരുന്നും നടത്തി.




