മലപ്പുറം: മലയാള മനോരമ കർഷകശ്രീ ചീക്കോട് സർവീസ് സഹകരണ ബാങ്കും ചേർന്നു നടത്തിയ കാർഷിക സെമിനാർ ചീക്കോട് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കള്ളിവളപ്പിൽ ഖൈറുന്നിസ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് പി ശിഹാബുദ്ദീൻ അധ്യക്ഷത വഹിച്ചു കൃത്യത കൃഷി,ശാസ്ത്രീയ തെങ്ങുകൃഷി വിഷയത്തിൽ കാർഷിക സർവകലാശാല മണ്ണ്, ജലം സംരക്ഷണ വിഭാഗം മേധാവി പ്രൊഫസർ അബ്ദുൽ ഹക്കീം ക്ലാസ് എടുത്തു.
നാന്നൂറിൽ പരം കർഷകർ പങ്കടുത്തു.കൃഷി ഓഫീസർ ഡോക്ടർ ദർശന മുതുവല്ലൂർ കൃഷി ഓഫീസർ പി കെ രേഷ്മ, മലയാള മനോരമ സർക്കുലേഷൻ ഓഫീസർ സി സുധീഷ്, ബാങ്ക് വൈസ് പ്രസിഡണ്ട് കെ പി സി മുഹമ്മദ് ,സെക്രട്ടറി എം വി മുഹമ്മദ് ഹുസൈൻ, മുബശ്ശിർ ഓമാനൂർ കെ പി മുഹമ്മദ് ഹാജി, മുഹമ്മദ് പോക്കർ, പി ഷംസുദ്ദീൻ, കെ അബ്ദുറഹ്മാൻ, ഗിരീഷ് കുമാർ, കെ വേലായുധൻ, പി മുസ്തഫ, സുഹറബി, കെ സി റഹ്മാബി ,നബീസ എന്നിവർ സംസാരിച്ചു.




