മലപ്പുറം: അരീക്കോട് സുല്ലമുസ്സലാം കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ ബി എഡ് വിദ്യാർത്ഥികൾ പാഠം ഒന്ന് പാടത്തേക്ക് എന്ന പ്രമേയവുമായി നെൽകൃഷി ഇറക്കി മാതൃകയായി. ഒരു ഏക്കർ കൃഷിഭൂമിയിലാണ് വിദ്യാർത്ഥികൾ ഉമ നെൽവിത്ത് കൃഷിചെയ്ത് കൊയ്ത്തുത്സവം നടത്തിയത്. അധ്യാപക വിദ്യാർത്ഥികൾക്ക് വലിയൊരു അനുഭവമായി തീർന്നു. കൃഷി ചെയ്ത് നെല്ല് ഉപയോഗിച്ച് സുല്ലം ബ്രാൻഡ് നാടൻ കുത്തരി വിപണിയിലേക്ക് ഇറക്കുകയെന്നതാണ് ലക്ഷ്യം. പൂർണമായും ജൈവകൃഷിയിലൂടെ ഷുഗർ ഫ്രീ അരിയാണ് പുറത്തിറക്കിയത്.
കോളേജ് പ്രിൻസിപ്പൽ ഡോ. സി.എച്ച് അബ്ദുൽ ഗഫൂർ അധ്യക്ഷത വഹിച്ച പരിപാടിയിൽ ചീക്കോട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഖൈറുന്നിസ കള്ളിവളപ്പിൽ ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ എം. ഉമ്മു സൽമ, സുല്ലം ട്രെയിനിങ് കോളേജ് അധ്യാപകൻ പി. ടി അബ്ദുല്ലാഹ് മാസ്റ്റർ, വൈസ് പ്രിൻസിപ്പൽ കെ. കെ അഷ്റഫ്, എൻ എസ് എസ് കോഓർഡിനേറ്റർ ലസിത നിമേഷ്, ബാസില, റഷാദ് അബ്ദുസ്സമദ് എം. ടി, എന്നിവർ ചടങ്ങിൽ ആശംസ അർപ്പിച്ചു സംസാരിച്ചു. തമീം പട്ടാക്കൽ നന്ദി പറഞ്ഞു




