സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ബാങ്ക് ഓഫ് ബറോഡയുടെ പുതിയ കെട്ടിടത്തിന് എറണാകുളത്തു തറക്കല്ലിട്ടു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: ബാങ്ക് ഓഫ് ബറോഡയുടെ എറണാകുളം സോണല്‍ ഓഫീസിന്‍റെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന്‍റെ ഭാഗമായി നിര്‍മ്മിക്കുന്ന പുതിയ കെട്ടിടത്തിന്‍റെ ശിലാസ്ഥാപനം ബാങ്കിന്‍റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ബീന വഹീദ് നിര്‍വ്വഹിച്ചു.

എറണാകുളം കാനന്‍ ഷെഡ് റോഡിലെ കെട്ടിടത്തിന്‍റെ ശിലാസ്ഥാപന ചടങ്ങില്‍ ബാങ്ക് ഓഫ് ബറോഡ സോണല്‍ മേധാവിയും ജനറല്‍ മാനേജറുമായ പ്രജിത്ത് കുമാര്‍ ഡി, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍മായ കെ. ആര്‍. കഗദാല്‍, അനീഷ്കുമാര്‍ കേശവന്‍, അന്‍മയ് കുമാര്‍ മിശ്ര, എറണാകുളം സോണല്‍ ഓഫിസിനു കീഴിലുള്ള റീജണല്‍ മേധാവികള്‍, ബാങ്കിന്‍റെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ബാങ്ക് ഓഫ് ബറോഡയുടെ എറണാകുളം ജോസ് ജങ്ഷനിലുള്ള ബറോഡ അക്കാദമിയില്‍ എത്തിയ ബീന വഹീദ് ബാങ്ക് ജീവനക്കാരുമായി ആശയവിനിമയവും നടത്തി. ബാങ്കിന്‍റെ ചട്ടഞ്ചാല്‍ ശാഖയുടെ ഓണ്‍ലൈനായുള്ള ഉദ്ഘാടനവും എക്സിക്യീട്ടീവ് ഡയറക്ടര്‍ നിര്‍വ്വഹിച്ചു.

ബാങ്ക് ഓഫ് ബറോഡയുടെ എറണാകുളം സോണില്‍ നിന്നുള്ള ഉയര്‍ന്ന ആസ്തിമൂല്യമുള്ള വ്യക്തികള്‍, പ്രമുഖ കോര്‍പ്പറേറ്റ് ഇടപാടുകാര്‍ എന്നിവര്‍ക്കായി സംഘടിപ്പിച്ച ഉപഭോക്തൃ സംഗമവും എക്സിക്യൂട്ടീവ് ഡയറക്ടര്‍ ബീന വഹീദ് അഭിസംബോധന ചെയ്തു.

ബാങ്കിന്‍റെ മുഖ്യ വിപണിയാണ് കേരളമെന്നും സംസ്ഥാനത്തിന്‍റെ സാമ്പത്തിക വളര്‍ച്ചയില്‍ ബാങ്കിനുള്ള അചഞ്ചലമായ പ്രതിബദ്ധതയാണ് പുതിയ കെട്ടിടത്തിന്‍റെ നിര്‍മാണത്തിലൂടെ പ്രതിഫലിക്കുന്നതെന്നും ഉപഭോക്താക്കളെ കൂടുതല്‍ മികച്ച രീതിയില്‍ പിന്തുണക്കാന്‍ ആധുനിക അടിസ്ഥാന സൗകര്യങ്ങള്‍ സഹായിക്കുമെന്നും ബീന വഹീദ് പറഞ്ഞു.

പുതിയ കെട്ടിടം 21 മാസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. ബാങ്കിന്‍റെ കേരളത്തിലെ ആകെ ബിസിനസ് 46,475 കോടി രൂപയാണ്. 20,621 കോടി രൂപയുടെ നിക്ഷേപങ്ങളും 25,854 കോടി രൂപയുടെ വായ്പകളുമാണ് ഇവിടെ നിന്നുള്ളതെന്ന് 2026 ജനുവരി 31-ലെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്ത് 248 ശാഖകളും, 7 ഡിജിറ്റല്‍ സേവന കേന്ദ്രങ്ങളും, 263 എടിഎമ്മുകളും, 1800 ജീവനക്കാരുമാണുള്ളത്.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement