സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

തിരുമുടിക്കുന്ന് പള്ളിയിൽ തിരുനാളിന് കൊടിയേറി

തൃശ്ശൂർ: തിരുമുടിക്കുന്ന് ചെറുപുഷ്പം പള്ളിയിൽ ഇടവക മധ്യസ്ഥയായ വി. കൊച്ചുത്രേസ്യയുടേയും വി. സെബസ്ത്യാനോസിന്റേയും തിരുനാളിന് തുടക്കമായി. വികാരി റവ. ഡോ. പോൾ മൂഞ്ഞേലി തിരുനാള്‍ കൊടിയേറ്റ്കര്‍മ്മം നിര്‍വ്വഹിച്ചു. തുടര്‍ന്ന് നൊവേന, ലദീഞ്ഞ്, ആഘോഷമായ പാട്ടുകുര്‍ബ്ബാന, ആരാധന, ദിവ്യകാരുണ്യ പ്രദക്ഷിണം എന്നിവ ഉണ്ടായിരുന്നു. പിന്നീട് തിരുമുടിക്കുന്ന് പ്രവാസികളും യുവജനങ്ങളും ചേർന്ന് ഒരുക്കിയ സംഗീത പരിപാടിയും ഉണ്ടായിരുന്നു.

ശനിയാഴ്ചയാണ് വി. സെബസ്ത്യാനോസിന്‍റെ തിരുനാള്‍. രാവിലെ 06. 30ന് വി.കുർബാന, നിത്യസഹായ മാതാവിന്‍റെ നൊവേന, തിരുസ്വരൂപത്തില്‍ അമ്പും മുടിയും ചാര്‍ത്തല്‍, തുടർന്ന് പള്ളിയില്‍ നിന്ന് യൂണിറ്റുകളിലേക്ക് അമ്പ് എഴുന്നുള്ളിക്കല്‍. വൈകിട്ട് 05ന് റവ. ഫാ. അഖിൽ അപ്പാടന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ തിരുനാള്‍ പാട്ടുകുര്‍ബ്ബാനയും ഫാ. ദേവസ്സി തയ്യിൽ സന്ദേശവും നൽകും തുടർന്ന് ഭക്തിനിര്‍ഭരമായ പ്രദക്ഷിണവും യൂണിറ്റുകളിൽ നിന്നും അമ്പ് കമ്മിറ്റികളുടെ പ്രദക്ഷിണവും ഉണ്ടായിരിക്കും.

ഞായറാഴ്ചയാണ് വി. കൊച്ചുത്രേസ്യയുടെ തിരുനാള്‍. രാവിലെ 06. 45നും 09- നും വിശുദ്ധ കുര്‍ബ്ബാന. വൈകിട്ട് 05 -30ന് റവ. ഫാ.അമൽ മാളിയേക്കലിന്റെ കാർമികത്വത്തിൽ ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബ്ബാന. മംഗലപ്പുഴ സെമിനാരി റെക്ടർ റവ. ഡോ. ഫാ. സ്റ്റാൻലി പുൽപ്രയിൽൻറെ സന്ദേശം. തുടര്‍ന്ന് ഭക്തിനിര്‍ഭരമായ പ്രദക്ഷിണം.

തിങ്കള്‍ വൈകിട്ട് 05- 30ന് മരിച്ചവരുടെ ഓര്‍മ്മക്കായി പാട്ടുകുര്‍ബ്ബാന, സെമിത്തേരി സന്ദര്‍ശനം. തുടർന്ന് ചലച്ചിത്ര പിന്നണി ഗായകനായ ശ്രീരാഗ് ഭരതനും സംഘവും നയിക്കുന്ന ബീറ്റ്സ് ഓഫ് തൃശൂരിന്റെ ഗാനമേള ഉണ്ടായിരിക്കും. തിരുനാളിന്റെ നടത്തിപ്പിനായി കൈക്കാരന്മാരായ ഷിബു തയ്യിൽ, ബെന്നി പോൾ വല്ലൂരാൻ, കൺവീനർ അഡ്വ. ഷോജി അഗസ്റ്റിൻ ചൂരക്കൽ, വൈസ് ചെയർമാൻ അവരാച്ചൻ തച്ചിൽ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Advertisement

ട്രംപും തീരുവയും പിന്നെ കോടതിയും; ഇന്ത്യയുടെ നിലയെന്ത്?

വൈറ്റ് ഹൗസിലിരിക്കുന്ന ഡൊണാൾഡ് ട്രംപിന്റെ മനോനിലയും ആ​ഗോള സമ്പത് വ്യവസ്ഥയും തമ്മിൽ അഭേദ്യ ബന്ധമുണ്ടെന്ന് പറഞ്ഞാൽ അം​ഗീകരിക്കുകയല്ലാതെ വേറെ വഴിയില്ലെന്ന അവസ്ഥയാണുള്ളത്. സം​ഗതി അത്ര തമാശയല്ല. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് ആദ്യം കനത്ത തീരുവ പ്രഖ്യാപിക്കുന്നു-

Read More »

വാടകയും ചെലവും കുറയും; ആശ്വാസം നൽകുന്ന വലിയ മാറ്റങ്ങൾ

ജീവിതച്ചെലവ് കൂടുകയാണല്ലോ എന്നോർത്ത് ഉറക്കം നഷ്ടപ്പെടുന്ന സാധാരണക്കാരനാണോ നിങ്ങൾ? വലിയ ആശങ്കകൾക്കിടയിലും ഇന്ത്യയിലെ ലക്ഷക്കണക്കിന് വരുന്ന മിഡിൽ ക്ലാസ് വിഭാ​ഗങ്ങൾക്ക് ചെറിയ ആശ്വാസം നൽകുന്ന വാർത്ത. പുതിയ ആദായനികുതി ബില്ലിൽ വിവിധ അലവൻസുകൾക്ക് കൂടുതൽ

Read More »

വയനാട് ടൗൺഷിപ്പ് ഉദ്ഘാടനം മാർച്ച് ഒന്നിലേക്ക് മാറ്റി

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി നിർമിച്ച ടൗൺഷിപ്പിലെ ആദ്യഘട്ട വീടുകളുടെ ഉദ്ഘാടനം മാറ്റിവെച്ചു. ഫെബ്രുവരി 25-ന് വൈകീട്ട് 4 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ വീടുകൾ കൈമാറുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. എന്നാൽ ചടങ്ങ്

Read More »

അബുദാബിയിൽ വെയർഹൗസിന് തീപിടിച്ചു

അബുദാബി: അബുദാബിയിലെ അൽ മുസൂൻ മേഖലയിലുള്ള വെയർഹൗസിൽ വൻ തീപിടിത്തം. തിങ്കളാഴ്ച രാവിലെയാണ് തീപിടിത്തമുണ്ടായത്. അബുദാബി പൊലീസാണ് ഈ വിവരം പുറത്തുവിട്ടത്. അബുദാബി പൊലീസും സിവിൽ ഡിഫൻസ് അതോറിറ്റിയും സംയുക്തമായി സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാനുള്ള

Read More »

പാലക്കാട് പിതാവിനെ മകൻ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു; പ്രതി പിടിയിൽ

പാലക്കാട്: പാലക്കാട് ഷൊർണൂരിൽ പിതാവിനെ മകൻ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. കൂനത്തറ സ്വദേശി ഉണ്ണികൃഷ്ണനാണ് ഗുരുതര പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് മകൻ മനോജിനെ ഷൊർണുർ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് പുലർച്ചെ കിഴക്കേ ത്രാങ്ങാലിയിലുള്ള

Read More »

പെൺകുട്ടിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചു; രണ്ടുപേർ പിടിയിൽ

പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും, ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സുഹൃത്തിന് കൈമാറുകയും ചെയ്ത കേസിൽ രണ്ട് യുവാക്കൾ പിടിയിൽ. തണ്ണിത്തോട് മൂഴി അശ്വതി ഭവനം വീട്ടിൽ അനന്തു (26) , തണ്ണിത്തോട്

Read More »
Advertisement