പാലക്കാട്: ഒലിപ്പാറയിൽ നിന്ന് തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിലേക്കുള്ള പുതിയ കെഎസ്ആർടിസി ബസ് സർവീസുകൾക്ക് തുടക്കമായി. നെന്മാറ നിയോജകമണ്ഡലം എംഎൽഎ കെ. ബാബു സർവീസുകൾ ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം ചെയ്തു.
ദീർഘനാളമായി പ്രദേശവാസികൾ നേരിടുന്ന യാത്രാ ബുദ്ധിമുട്ടുകൾക്ക് പരിഹാരമായാണ് പുതിയ കെഎസ്ആർടിസി സർവീസുകൾ ആരംഭിച്ചത്. പൊതുഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഒലിപ്പാറയിൽ നിന്ന് സർവീസുകൾ അനുവദിച്ചതെന്ന് ഉദ്ഘാടന ചടങ്ങിൽ എംഎൽഎ പറഞ്ഞു.
ഉദ്ഘാടന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം എൽദോ, പഞ്ചായത്ത് അംഗങ്ങൾ എന്നിവരടക്കം നിരവധി ജനപ്രതിനിധികളും നാട്ടുകാരും കെഎസ്ആർടിസി ഉദ്യോഗസ്ഥരും പങ്കെടുത്തു. പൊതുഗതാഗത രംഗത്ത് സേവനം കൂടുതൽ വിപുലീകരിക്കാനുള്ള നടപടികൾ തുടരുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.






