ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി മലേഷ്യയിലേക്ക് പുറപ്പെട്ടു. രാവിലെ ഡല്‍ഹിയില്‍നിന്ന് പുറപ്പെട്ട പ്രധാനമന്ത്രി രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനാണ് മലേഷ്യയിലെത്തുന്നത്.
മലേഷ്യന്‍ സമയം ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് വിമാനത്താവളത്തില്‍ നരേന്ദ്രമോദിക്ക് സ്വീകരണം നല്‍കും. ഇതിന് ശേഷം ഇന്ത്യന്‍ സമൂഹം ഒരുക്കുന്ന സ്വീകരണത്തിലും മോദി പങ്കെടുക്കും.
നാളെ മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിമുമായി മോദി കൂടിക്കാഴ്ച നടത്തും. ഇന്ത്യക്കും മലേഷ്യയ്ക്കും ഇടയില്‍ വ്യാപാര ബന്ധം ശക്തമാക്കുന്നതിനടക്കം ചര്‍ച്ചകള്‍ പ്രധാനമന്ത്രി നടത്തും.






