Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

എല്‍ഡിഎഫ് മധ്യമേഖല വികസന മുന്നേറ്റ ജാഥ ഇന്ന് ചങ്ങനാശേരിയില്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: ചങ്ങനാശേരിയിൽ എല്‍ഡിഎഫിന്‍റെ നേതൃത്വത്തില്‍ കേരള കോണ്‍ഗ്രസ് -എം ചെയര്‍മാന്‍ ജോസ് കെ. മാണി എംപി നയിക്കുന്ന എല്‍ഡിഎഫ് മധ്യമേഖല വികസന മുന്നേറ്റ ജാഥ ചങ്ങനാശേരിയില്‍ എത്തിച്ചേർന്നു. തിരുവല്ലയിലെ സ്വീകരണത്തിനുശേഷം ജില്ലാ അതിര്‍ത്തിയായ ചങ്ങനാശേരി ളായിക്കാട് എത്തിച്ചേർന്ന ജാഥയെ ജില്ലാ അതിര്‍ത്തിയില്‍ എല്‍ഡിഎഫ് ജില്ലാ നേതാക്കളുടെയും സ്വാഗതസംഘത്തിന്‍റെയും നേതൃത്വത്തില്‍ സ്വീകരിച്ചു.

എല്‍ഡിഎഫ് ചങ്ങനാശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ ളായിക്കാട് പാലത്രച്ചിറ ബൈപാസ് റോഡിലൂടെ സ്വീകരിച്ച് റെയില്‍വേ ജംഗ്ഷനിലേക്ക് എത്തി. അവിടെ നിന്ന് തുറന്ന വാഹനത്തില്‍ ജാഥാ ക്യാപ്റ്റനെയും മറ്റ് ജാഥാംഗങ്ങളെയും സ്വീകരിച്ച് സെന്‍ട്രല്‍ ജംഗ്ഷനില്‍ എത്തും.

ജാഥയെ നഗരത്തിലൂടെ സ്വീകരിച്ച് ആനയിച്ച് സ്വീകരണ സമ്മേളനം നടക്കുന്ന പെരുന്ന ബസ് സ്റ്റാൻഡില്‍ എത്തിക്കും. ജാഥാംഗങ്ങളായ സിപിഎം കേന്ദ്ര കമ്മിറ്റിയംഗം കെ.കെ. ശൈലജ എംഎല്‍എ, സംസ്ഥാന സെക്രട്ടേറിയറ്റംഗം പി.കെ. ബിജു, സിപിഐ അസി. സെക്രട്ടറി പി.പി. സുനീര്‍ എംപി, സോഷ്യലിസ്റ്റ് ജനതാദള്‍ സംസ്ഥാന സെക്രട്ടറി സാബു ജോര്‍ജ്, എന്‍സിപി സംസ്ഥാന സെക്രട്ടറി സുഭാഷ് പുഞ്ചക്കോട്ടില്‍, ആര്‍ജെഡി സെക്രട്ടറി വര്‍ഗീസ് ജോര്‍ജ്,തുടങ്ങിയവര്‍ പ്രസംഗിക്കും. സ്വീകരണ സമ്മേളനം വിജയമാക്കാന്‍ വിപുലമായ ഒരുക്കങ്ങളാണ് ക്രമീകരിച്ചിരിക്കുന്നതെന്ന് എല്‍ഡിഎഫ് ചങ്ങനാശേരി മണ്ഡലം കമ്മിറ്റി നേതാക്കള്‍ അറിയിച്ചു.

Recent News

Advertisement
WhiteswanTV Footer