Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഉപാധികൾ വെച്ചല്ല യുഡിഎഫിലേക്ക് വന്നത്’: സി കെ ജാനു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൽപറ്റ: നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി പരി​ഗണിക്കുമെന്നാണ് പ്രതീക്ഷയെന്ന് ജനാധിപത്യ രാഷ്ട്രീയ സഭ നേതാവ് സികെ ജാനു. സീറ്റ് ചർച്ച അന്തിമഘട്ടത്തിലായിട്ടില്ല. മത്സരിക്കാൻ താത്പര്യമറിയിച്ച് കോൺ​ഗ്രസ് ദേശീയ നേതൃത്വത്തിന് കത്ത് നൽകിയെന്നും സികെ ജാനു പറഞ്ഞു.

‘സീറ്റ് ചർച്ച അന്തിമ ഘട്ടത്തിലേക്ക് വന്നിട്ടില്ല. അതിന്റെ പ്രോസസ് വളരെ ലൈവായി നടന്നു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ നാളുകളിലൊക്കെ അത്തരമൊരു ചർച്ച നടക്കുന്നുണ്ട്. അന്തിമ തീരുമാനം എന്ന നില‌യിലേക്ക് വന്നിട്ടില്ല. എന്തായാലും പരി​ഗണിക്കുമെന്ന പ്രതീക്ഷയിലാണ് നമ്മൾ.

ഇപ്പോൾ മൊത്തത്തിലുളള അവസ്ഥ നോക്കുമ്പോൾ പരി​ഗണിക്കാതിരിക്കാനുള്ള വേറെ സാധ്യതകളോ പ്രശ്നങ്ങളോ ഇല്ല. അപ്പോൾ പരി​ഗണിക്കുമെന്നുള്ള വിശ്വാസത്തിലാണ് ഉള്ളത്. താത്പര്യമറിയിച്ച് ലെറ്റർ കൊടുത്തിട്ടുണ്ട്. ഇന്ന സ്ഥലത്ത്, ഇന്ന സീറ്റ് തന്നാലേ ഞങ്ങൾ വരൂ അങ്ങനെ ഞങ്ങൾ പറഞ്ഞിട്ടില്ല’. സികെ ജാനു പറഞ്ഞു.

Tags :

Recent News

Advertisement
WhiteswanTV Footer