തൃശ്ശൂർ: ചാലക്കുടി സെന്റ് മേരീസ് ഫൊറാന പള്ളിയിലെ വിശുദ്ധ സെബാസ്ത്യാനോസിന്റെ അമ്പ് തിരുനാള്‍ ആഘോഷം വര്‍ണ്ണാഭമായി. തിരുനാളാഘോഷ്ത്തിന് പങ്കെടുക്കാന്‍ വിശ്വാസികളുടെ വന്‍ തിരക്കായിരുന്നു. രാവിലെ 6,7.30നും കൂര്‍ബ്ബാന, രാവിലെ 9.30ന് ആഘോഷമായ തിരുനാള്‍ കുര്‍ബ്ബാന നവ വൈദികര്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. തുടര്‍ന്ന് തിരുനാള്‍ കമ്മിറ്റി അംഗങ്ങളുടെകാഴ്ച സമര്‍പ്പണവും ഉണ്ടായിരുന്നു .
ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് കൂര്‍്ബ്ബാനക്ക് ശേഷം നാലരക്ക് അങ്ങാടി ചുറ്റിയുള്ള പ്രദക്ഷിണം. നൂറുക്കണക്കിന് പൊന്‍ കുരിശും.മുത്തു കുടുകളും.ബാന്റ് മേളവും എല്ലാം പ്രദക്ഷിണത്തെ വര്‍ണ്ണാഭമാക്കി മാറ്റി. പ്രദക്ഷണത്തിന് വികാരി ഫാദര്‍ വര്‍ഗ്ഗീസ് പാ്ത്താടന്‍, സഹവികാരിമാരായ ക്രിസ്റ്റി ചിറ്റേക്കര, ഫാദര്‍ അഖില്‍ തണ്ട്യേക്കല്‍, എംഎല്‍എ സനീഷ് കുമാര്‍ ജോസഫ്, നഗരസഭ ചെയര്‍പേഴ്‌സണ്‍ ആലീസ് ഷിബുപള്ളി ട്രസ്റ്റി അംഗങ്ങളും മറ്റും നേതൃത്വം നല്‍കി. പ്രദക്ഷിണം പള്ളിയില്‍ തിരിച്ചെത്തിയ ശേഷം 6 മണിക്ക് കൂര്‍ബ്ബാന, ഇടവകയിലെ വൈദികര്‍ കാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് വര്‍ണ്ണമഴയും ഉണ്ടായിരിന്നു.
—




