തൃശ്ശൂർ: കുന്നപ്പിള്ളി എസ്. എൻ.യു. പി.സ്കൂളിന്റെ വാർഷികാഘോഷവും, അനുമോദനവും, യാത്രയയപ്പും ജില്ല പഞ്ചായത്ത് മെമ്പർ ജോൺ പെല്ലിശ്ശേരി ഉദ്ഘാടനം ചെയ്തു, മേലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പോളി പുളിക്കൻ അധ്യക്ഷനായിരുന്നു. പ്രധാന അധ്യാപിക ലേഖ ടീച്ചർ സ്വാഗതം പറഞ്ഞു ചാലക്കുടി ഉപജില്ലവിദ്യാഭ്യാസ ഓഫീസർ പി.ബി. നിഷ ഉപഹാര സമർപ്പണവും, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സൗമ്യ ഷിബു എൻഡോവ്മെന്റ് വിതരണവും, നടത്തി.
ചാലക്കുടി ബിആർസിയിലെ ബിപിസി ലിജോ ജോസ് അനുമോദനവും സ്കൂൾ മാനേജർ എം.സ്. സഞ്ജയൻ സമ്മാനദാനവും നടത്തി.എം.പി.അഭിലാഷ്, ഷിജി വികാസ്, എൻ.ജി. സുരേഷ് മാസ്റ്റർ, ശുഭ ടീച്ചർ, പി. ബി. ലിജു, അശ്വതി ഷിന്റോ, ലത ടീച്ചർ, കുമാരി അവന്തിക കെ. എം.എന്നിവർ ആശംസകൾ അർപ്പിച്ചു. വിരമിക്കുന്ന അധ്യാപികമാരായ സബിത ടീച്ചർ,മിനി ടീച്ചർ,ഭുവനേശ്വരി ടീച്ചർ എന്നിവർ മറുപടി പ്രസംഗം നടത്തി. നിഷ ടീച്ചർ നന്ദി പറഞ്ഞു.




