തൃശ്ശൂർ: കെ പി എം എസ്സ് കുവ്വക്കാട്ടുകുന്ന് ശാഖാ സമ്മേളനം നടത്തി കെ പി എം എസ് അസിസ്റ്റൻ് സെക്രട്ടറി ഗീത വടക്കഞ്ചേരി ഉദ്ഘാടനം ചെയ്തു. പട്ടികജാതി ലിസ്റ്റിൽ ക്രൈസ്തവരേയും മുസ്ലീം ദളിതുകളെയും ഉൾപ്പെടുത്തി പട്ടിക ജനതയുടെ സംവരണം അട്ടിമറിക്കാനുള്ള കേരള നിയമസഭയുടെ നീക്കംശക്തമായ പ്രക്ഷോപത്തിലൂടെയും നിയമ പോരാട്ടത്തിലൂടെയും തടയുമെന്ന് ഗീത പറഞ്ഞു.
ശാഖാ പ്രസിഡണ്ട് പി എം സുബ്രൻഅധ്യക്ഷത വഹിച്ചു ഏരിയ സെക്രട്ടറി കെ.കെ. ജയാനന്ദൻ ഏരിയ പ്രസിഡണ്ട് കെ.എ.രമേശൻ മഹിള നേതാവ് മണിപുഷ്പകരൻ ഏരിയ വൈസ് പ്രസിഡണ്ട് പി.ടി.ബെനിഷ് എന്നിവർ സംസാരിച്ചു ഭാരവാഹികൾ ആയി പി. എം. സുബ്രൻ സെക്രട്ടറി എം.വി ഗിരീഷ് പ്രസിഡണ്ട് ഇ.കെ. രവി ഖജാൻജി ചന്ദ്രിക ചന്ദ്രൻ അസിസ്റ്റൻറ് സെക്രട്ടറി കണ്ണൻ ഇ എസ് വൈസ് പ്രസിഡണ്ട് എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു ചന്ദ്രിക ചന്ദ്രൻ സ്വാഗതവും സുനിൽ പന്തൽ പാടം നന്ദി പറഞ്ഞു.




