Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മടവൂരിൽ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറെ ഉടൻ നിയമിക്കണം; പഞ്ചായത്തിന്റെ നിവേദനം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: മടവൂർ ഗ്രാമപഞ്ചായത്തിൽ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറുടെ അഭാവം മൂലം പൊതുജനങ്ങൾ ഗുരുതരമായ ബുദ്ധിമുട്ടുകൾ നേരിടുന്ന സാഹചര്യത്തിൽ, എത്രയും വേഗം വി ഒ നെ നിയമിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡണ്ട് സഫിയ മുഹമ്മദ് ജില്ലാ കളക്ടർക്ക് നിവേദനം നൽകി.

വിവിധ ക്ഷേമ പെൻഷനുകൾ ലഭ്യമാക്കുന്നത് ഉൾപ്പടെ പിന്നോക്ക വിഭാഗങ്ങൾക്ക് അർഹതപ്പെട്ട സേവനങ്ങളും ആനുകൂല്യങ്ങളും ലഭിക്കാനായി ദിനംപ്രതി നിരവധി പേർ ഗ്രാമപഞ്ചായത്ത് ഓഫീസിൽ എത്തുന്നുണ്ടെങ്കിലും വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറുടെ അഭാവം മൂലം സേവനങ്ങൾ തടസ്സപ്പെടുകയാണെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി. ഇതോടെ പിന്നോക്ക വിഭാഗങ്ങൾ അടക്കമുള്ള പൊതുജനങ്ങൾ ഏറെ പ്രയാസപ്പെടുന്ന സാഹചര്യമാണുണ്ടായിരിക്കുന്നതെന്നും നിവേദനത്തിൽ പഞ്ചായത്ത് ഭരണസമിതി അറിയിച്ചു.

ഗ്രാമപഞ്ചായത്തിലെ വികസന പ്രവർത്തനങ്ങൾക്കും പദ്ധതികളുടെ നടപ്പാക്കലിനും വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറുടെ സേവനം അനിവാര്യമാണെന്നും, നിലവിലെ അവസ്ഥ അടിയന്തരമായി പരിഹരിക്കണമെന്നും നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.വൈസ് പ്രസിഡണ്ട് സി കെ ഗിരീഷ് കുമാർ , വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ സോഷ്മ സുർജിത്, മെമ്പർമാരായാ ഫെബിന അബ്ദുൽ അസീസ്, അസ്ഹറുദ്ധീൻ എന്നിവർ പങ്കെടുത്തു.

Recent News

Advertisement
WhiteswanTV Footer