കോട്ടയം: ചങ്ങനാശേരി മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ പട്ടികജാതി പട്ടികവര്‍ഗ വിഭാഗം വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന പുസ്തക സമാഹരണത്തിനു തുടക്കമായി. ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ലാലിമ്മ ടോമി കാലായില്‍ ജില്ലാ പഞ്ചായത്ത് അംഗം വിനു ജോബിന് പുസ്തകങ്ങള്‍ കൈമാറി ഉദ്ഘാടനം നിര്‍വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി വിനോദ് കെ. പദ്ധതി വിശദീകരിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ കെ.സി. മനീഷ് കുമാര്‍, ബ്ലോക്ക് മെംബര്‍ അഖില്‍ പി. തോമസ്, അച്ചാമ്മ മാത്യു, മിനിമോള്‍ തോമസ്, പഞ്ചായത്ത് മെംബര്‍ ബിന്ദു ജോസഫ്, ജോയിന്‍റ് ബിഡിഒ എറിക് ജെ. സക്കറിയാസ്, എസ്‌സിഡിഒ എം.ആര്‍. അജിത് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ഇനി വരും ദിവസങ്ങളില്‍ കൂടുതല്‍ പുസ്തകങ്ങള്‍ സമാഹരിച്ച് അര്‍ഹരായ വിദ്യാര്‍ഥികളിലേക്ക് എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.




