കോട്ടയം: ചങ്ങനാശേരി പെരുന്തുരുത്തിയിലെ അശോക റീലൈഫ് സെന്‍ററില്‍ ഹരിദ്വാറിലെ നിരഞ്ജനീയ ആശ്രമ മഠാധിപതി കൈലാസാനന്ദ ഗിരിജി മഹാരാജ് ചികിത്സയ്ക്കായി എത്തി. ഇദ്ദേഹത്തിനു വിട്ടുമാറാത്ത നടുവുവേദനയും മറ്റു ശാരീരിക ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നു.
ഇവിടെയുള്ള അശോകന്‍ വൈദ്യരുടെ ചികിത്സയെപ്പറ്റി കേട്ടറിഞ്ഞ് വൈദ്യരുമായി ബന്ധപ്പെടുകയും ഹരിദ്വാറിൽ എത്തി ചികിത്സിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍, വൈദ്യശാലയിലെ തിരക്കുമൂലം വൈദ്യര്‍ക്ക് പോകാന്‍ സാധിക്കാതെ വന്നതോടെ ശിഷ്യനായ പുത്രന്‍ ബിബിന്‍ വൈദ്യരെ ഹരിദ്വാറിലേക്ക് വിടുകയും ബിബിന്‍ വൈദ്യന്‍ ഹരിദ്വാറില്‍ പതിനഞ്ചു ദിവസത്തോളം താമസിച്ച് ചികിത്സിക്കുകയുമായിരുന്നു.
തുടര്‍ചികിത്സയ്ക്കായി പെരുന്തുരുത്തിയിലെ വൈദ്യശാലയിലേക്കു ക്ഷണിച്ച് ബിബിന്‍ വൈദ്യന്‍ തിരിച്ചുപോന്നു. തുടര്‍ചികിത്സയ്ക്കായാണ് കൈലാസാനന്ദ ഗിരിജി മഹാരാജ് കേരളത്തിലെത്തിയത്. ചികിത്സയ്ക്കിടെ സ്വാമിജി വൈദ്യരുടെ വീടും സന്ദര്‍ശിച്ചു. സ്വാമിജിയെയും കൂടെ വന്നവരെയും അശോകാ റീലൈഫ് സെന്‍റര്‍ വൈദ്യര്‍ അശോകന്‍ വൈദ്യരും കുടുംബാംഗങ്ങളും ചേര്‍ന്ന് സ്വീകരിച്ചു.




