തൃശ്ശൂർ: ചാലക്കുടിയുടെ ദേശീയോത്സവമായ കണ്ണംമ്പുഴ താലപ്പൊലിയാഘോഷത്തിന്റെ ഭാഗമായി അവലോകന യോഗം നടത്തി.എംഎല്‍എ സനീഷ് കൂമാര്‍ജോസഫ് യോഗം ഉദ്ഘാടനം ചെയ്തു. ടി.പി.ശങ്കരന്‍ നമ്പൂതിരി യോഗത്തില്‍ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ആലീസ് ഷിബു മുഖ്യാതിഥിയായിരുന്നു. വൈസ് ചെയര്‍പേഴ്‌സണ്‍ കെ വി പോള്‍,വാര്‍ഡ് കൗണ്‍സിലര്‍ കെ.ബി.ഉണ്ണികൃഷ്ണന്‍,. പാർലിമെൻ്ററി പാർട്ടി ലീഡർ ജിൽ ആൻ്റണി, കൊരട്ടി എസ്എച്ച്ഒ അമൃതരംഗന്‍.ജനറല്‍ കണ്‍വീനര്‍ എം.സി.ഗോപീകൃഷ്ണന്‍, കെ.എം. ഹരിനാരായണന്‍, രവി രാമചന്ദ്രന്‍,രാകേഷ് വി,.മേനോന്‍, കൗണ്‍സിലര്‍ വത്സന്‍ ചമ്പക്കര, തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ വകുപ്പ് മേധാവികള്‍, വനം വകുപ്പ്, ഫയര്‍ ഫോഴ്‌സ്, റവന്യൂ വകുപ്പ്, ആരോഗ്യ വകുപ്പ്, ഇലക്ട്രിസിറ്റി, വാട്ടര്‍ അതോറിറ്റി തുടങ്ങിയ വകുപ്പ് മേധാവികളും യോഗത്തില്‍ പങ്കെടുത്തു.




