Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ ഏറ്റുമാനൂരിൽ ഐഎൻടിയുസി പ്രതിഷേധം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, വൈദ്യുതി ഭേദഗതി ബിൽ റദ്ദാക്കുക, മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഐ.എൻ.ടി.യു.സിയുടെ നേതൃത്വത്തിൽ ഏറ്റുമാനൂരിൽ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു. ജനദ്രോഹ നടപടികൾ തുടരുന്ന മോദി സർക്കാർ രാജിവെക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ഐ.എൻ.ടി.യു.സി ജില്ലാ ജനറൽ സെക്രട്ടറി ബിജു കൂമ്പിക്കൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ സെക്രട്ടറി ബിജു വലിയമല പ്രതിഷേധ യോഗത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.

യൂത്ത് ഐ.എൻ.ടി.യു.സി സംസ്ഥാന സെക്രട്ടറി വിഷ്ണു ചെമ്മുണ്ടവള്ളി, മണ്ഡലം പ്രസിഡന്റ് തോമസ് പുളിങ്ങാപള്ളി എന്നിവർ മുഖ്യപ്രഭാഷണം നടത്തി. ഷാജു ഉതിച്ചുമുകളേൽ, സനൽ കാട്ടാത്തി, ബിബിൻ ബാബു, ബിബിൻ സണ്ണി, സുബിൻ സാബു, അനീഷ്‌മോൻ, ജോണി മല്ലികതോട്ടം, ശശി മുണ്ടക്കൻ, ഡേവിഡ് കുറ്റിയിൽ, ഗോപകുമാർ, സിബി ആനിക്കാമറ്റം, ഷൈജു, സലിം, തോമസ്സ്കുട്ടി, സുനിൽ പേരൂർ, ഗോപൻ പാടകശ്ശേരി, ജിസ്സൻ കൊടുവത്താനം തുടങ്ങിയ പ്രമുഖ നേതാക്കൾ പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചു സംസാരിച്ചു. കേന്ദ്ര നയങ്ങൾക്കെതിരെ വരും ദിവസങ്ങളിൽ സമരം ശക്തമാക്കാനാണ് സംഘടനയുടെ തീരുമാനം.

Advertisement
WhiteswanTV Footer