തൃശ്ശൂർ: ചാലക്കുടി ദേശീയ പാത 544 ൽ എറണാകുളം റൂട്ടിൽ കൊരട്ടി മുരിങ്ങൂർ എന്നിവിടങ്ങളിൽ വൻ ഗതാഗത കുരുക്ക് ‘ കൊരട്ടിയിൽ എറണാകുളം റൂട്ടിൽ ഒരു കാർ അടിപ്പാത നിർമ്മാണ സ്ഥലത്ത് തകരാറിലായത്താഞ്ഞ് ഗതാഗത തടസത്തിന് കാരണം. കൊരട്ടി മുതൽ ബ്ലോക്ക് മുരിങ്ങൂർ ബി ആർ ഡി വരെ വരെ നീണ്ടിരിക്കുകയാണ്.
കഴിഞ്ഞ ദിവസത്തെ പണിമുടക്ക് കഴിഞ്ഞ് രാവിലെ രണ്ട് വശത്തേക്ക് വാഹനങ്ങളുടെ വലിയ തിരക്കായിരുന്നു അതിനിടയിലാണ് കാർ തകരാർ ആയതോടെ എറണാക്കുളം ഭാഗത്തേക്ക് വലിയ കുരുക്കാവുകയായിരുന്നു പോലീസ് കൊടകരയിൽ നിന്നും വാഹനങ്ങൾ തിരിച്ചു വിട്ടിരുന്നെങ്കിലും ഇവിടെ വലിയ ബ്ലോക്ക് അനുഭവപ്പെടുകയായിരുന്നു. രാവിലെ പത്ത് മണിയോടെ ക്രയിൻ ഉപയോഗിച്ച് വാഹനം മാറ്റിയെങ്കിലും വാഹന ഗതാഗത സാധാരണ നിലയിലാവാൻ ഇനിയും സമയം ഏറെ എടുക്കുവാനാണ് സാധ്യത.




