കൊല്ലം: ഇരവിപുരത്ത് അനിയൻ, ചേട്ടനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി.അനിയൻ കെനിൽ ആണ് ചേട്ടൻ അനിലിനെ കൊലപ്പെടുത്തിയത്.
ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് സംഭവം നടന്നത്. ഗുരുതരമായി പരിക്കേറ്റ അനിലിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് അധികൃതർ അറിയിച്ചു.
സംഭവത്തെ തുടർന്ന് കെനിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് ചികിത്സയിൽ കഴിയുന്നവരാണെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായി പൊലീസ് വ്യക്തമാക്കി. സംഭവത്തിന്റെ പശ്ചാത്തലത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.




