Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

മാങ്ങാട്ടിടം യു.പി സ്കൂളിൽ റോഡ് സുരക്ഷാ ക്യാമ്പയിൻ; ഫ്ലാഷ് മോബും ബോധവൽക്കരണവും ശ്രദ്ധേയമായി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കണ്ണൂർ: റോഡ് സുരക്ഷാ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി മാങ്ങാട്ടിടം യു.പി സ്കൂൾ സുരക്ഷിത് മാർഗ് ക്ലബ്ബും SCMS കോളേജ് കൊച്ചിയും സംയുക്തമായി വിപുലമായ ക്യാമ്പയിൻ സംഘടിപ്പിച്ചു. കിണവക്കലിൽ തുടക്കം കുറിച്ച ക്യാമ്പയിൻ കൂത്തുപറമ്പ് എസ് ഐ വിപിൻ ടി എം ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികൾ അവതരിപ്പിച്ച ഫ്ലാഷ് മോബ് പൊതുജനങ്ങളുടെ ശ്രദ്ധയാകർഷിച്ചു. റോഡ് നിയമങ്ങൾ പാലിക്കേണ്ടതിന്റെയും ജാഗ്രതയോടെ വാഹനം ഓടിക്കുന്നതിന്റെ ആവിശ്യകത നൃത്തരൂപത്തിലൂടെ വിദ്യാർത്ഥികൾ അവതരിപ്പിച്ചു.

സ്കൂളിന് സമീപത്തുള്ള വിവിധ കേന്ദ്രങ്ങളിൽ നടന്ന ഈ ബോധവൽക്കരണ പരിപാടിയിൽ ‘കൂട്ടുകാരൻ ഗ്രൂപ്പ്’ അംഗങ്ങളും സജീവമായി പങ്കെടുത്തു.ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നത് മൂലമുണ്ടാകുന്ന അപകടങ്ങൾ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു പരിപാടി ആസൂത്രണം ചെയ്തതെന്ന് സ്കൂൾ അധികൃതർ അറിയിച്ചു. അധ്യാപകർ, വിദ്യാർത്ഥികൾ, പി.ടി.എ പ്രതിനിധികൾ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix