തൃശ്ശൂർ: ചാലക്കുടി പ്രസ് ഫോറം ഒരുക്കുന്ന ‘പ്രണാമം 2026’ ഫെബ്രുവരി 17ന് സംസ്ഥാന മാധ്യമ പുരസ്കാരം ഏഷ്യാനെറ്റ് ന്യൂസ് സീനിയര്‍ എഡിറ്റോറിയല്‍ കണ്‍സള്‍ട്ടന്റ് ഉണ്ണി ബാലകൃഷ്ണനു സമ്മാനിക്കും. പി.ആര്.സുകുമാരന്‍, കെ.സി.ശിവദാസ്, വിബിക്സ് ചേലക്കര, മനോജ് തൈക്കാട്ട്, റിയ മേരി, കെ.ആര്. ശശികുമാര്‍, എന്‍.എം.സരീഷ് എന്നിവര്‍ക്കു ജില്ലാ പുരസ്കാരങ്ങള്‍ സമ്മാനിക്കും
ചാലക്കുടിയിലെ മണ്മറഞ്ഞ മാധ്യമപ്രവര്‍ത്തകരെ അനുസ്മരിക്കാനായി ചാലക്കുടി പ്രസ് ഫോറം ഒരുക്കുന്ന ‘പ്രണാമം 2026’ ഫെബ്രുവരി 17ന് രാവിലെ 11.30നു എസ്എന്‍ ഹാളില്‍ നടത്തും. മന്ത്രി കെ.ബി. ഗണേഷ്കുമാര് ഉദ്ഘാടനവും അവാര്‍ഡ് സമര്‍പ്പണവും നടത്തും. സമഗ്ര സംഭാവനയ്ക്കുള്ള സംസ്ഥാന മാധ്യമ പുരസ്കാരം (11,111 രൂപ) ഏഷ്യാനെറ്റ് ന്യൂസ് സീനിയര്‍ എഡിറ്റോറിയല്‍ കണ്‍സള്‍ട്ടന്റ് ഉണ്ണി ബാലകൃഷ്ണനു സമ്മാനിക്കും. പി.എന്‍.കൃഷ്ണന് നായര്‍ സ്മാരക മാധ്യമ പുരസ്കാരം (10,001 രൂപ) കേരള കൗമുദി ഇരിങ്ങാലക്കുട ലേഖകന്‍ പി.ആര്.സുകുമാരനും,
സി.കെ.പള്ളി സ്മാരക ജില്ലാ പത്രമാധ്യമ പുരസ്കാരം മലയാള മനോരമ ചാവക്കാട് ലേഖകന്‍ കെ.സി.ശിവദാസിനും പൗലോസ് താക്കോല്ക്കാരന് സ്മാരക ജില്ലാ ദൃശ്യമാധ്യമ പുരസ്കാരം ചേലക്കര സിസിവി ന്യൂസ് ചാനലിലെ വിബിക്സ് ചേലക്കരയ്ക്കും, എ.പി.തോമസ് സ്മാരക ജില്ലാവാര്ത്താ ചിത്ര പുരസ്കാരം കേരള കൗമുദി ചെറുതുരുത്തി ലേഖകന്‍ മനോജ് തൈക്കാട്ടിനും, കൊല്ലാടിക്കല്‍ രാജന് സ്മാരക ജില്ലാ വനിതാ വാര്‍ത്താവതാരക പുരസ്കാരം പുതുക്കാട് എന്‍സിടിവിയിലെ ന്യൂസ് റീഡര്‍ റിയ മേരിക്കും പുഞ്ചപ്പറമ്പില്‍ കണ്ണന് സ്മാരക ജില്ലാപുരുഷ വാര്‍ത്താവതാരക പുരസ്കാരം കൊടകര കെസിവിയിലെ കെ.ആര്.ശശികുമാറിനും
കെയര്‍കേരള ഫൗണ്ടേഷന്റെ സഹകരണത്തോടെ ഏര്‍പെടുത്തിയ മികച്ച ഓണ്‍ലൈന്‍ മാധ്യമത്തിനുള്ള ജില്ലാ പുരസ്കാരം പുതുക്കാട് ന്യൂസിലെ എന്‍.എം.സരീഷിനും (എല്ലാ അവാര്‍ഡുകളും 5001 രൂപ വീതം) മന്ത്രി സമ്മാനിക്കും.
പ്രസ് ഫോറം പ്രസിഡന്റ് അഡ്വ.രമേഷ്കുമാര്‍ കുഴിക്കാട്ടില്‍ അധ്യക്ഷത വഹിക്കും. അനുസ്മരണ പ്രഭാഷണം മുതിര്‍ന്ന അംഗം സി.കെ.പോള്‍ നിര്‍വഹിക്കും.
ബെന്നി ബഹനാന് എംപി മുഖ്യാതിഥിയായിരിക്കും. സനീഷ്കുമാര് ജോസഫ് എംഎല്‍എയുടെ ചിറക് പദ്ധതിയുമായി സഹകരിച്ചു ചാലക്കുടി നിയോജക മണ്ഡലത്തിലെ തദ്ദേശസ്ഥാപനങ്ങളിലേയ്്ക്കു നടന്ന തിരഞ്ഞെടുപ്പില്‍ വിജയിച്ച ജനപ്രതിനിധികള്‍ക്ക് അവാര്‍ഡ് നല്കി ആദരിക്കും. എംഎല്‍എ ഉപഹാര സമര്‍പ്പണം നടത്തും.
ചികിത്സാ ധനസഹായ വിതരണം നഗരസഭാ ഉപാധ്യക്ഷ ആലീസ് ഷിബുവും അംഗങ്ങള്‍ക്കുള്ള എക്സലന്‍സ് അവാര്‍ഡ് വിതരണം റബര്‍ ബോര്‍ഡ് മുന്‍ വൈസ് ചെയര്മാന് കെ.എ.ഉണ്ണിക്കൃഷ്ണനും നിര്‍വഹിക്കുമെന്നു ചാലക്കുടി പ്രസ് ഫോറം പ്രസിഡന്റ് അഡ്വ.രമേഷ്കുമാര്‍ കുഴിക്കാട്ടില്‍, സെക്രട്ടറി സുനില്‍ സരോവരം, പ്രണാമം ചെയര്മാന് സി.കെ.പോള്‍, ചീഫ് കോഓര്‍ഡിനേറ്റര്‍ പി.എ.ഫൈസല്‍, എക്സി. അംഗം അക്ഷര ഉണ്ണിക്കൃഷ്ണന് എന്നിവര്‍ അറിയിച്ചു.




