Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കുറവിലങ്ങാട് താലൂക്ക് ആശുപത്രി കെട്ടിട നിർമ്മാണം പുനരാരംഭിക്കുന്നു; മോൻസ് ജോസഫ് എംഎൽഎയുടെ നേതൃത്വത്തിൽ സന്ദർശനം നടത്തി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: വിവിധ സാങ്കേതിക പ്രശ്നങ്ങളാൽ തടസ്സപ്പെട്ടിരുന്ന കുറവിലങ്ങാട് താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗം കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഫെബ്രുവരി 17 ചൊവ്വാഴ്ച മുതൽ പുനരാരംഭിക്കും. അഡ്വ. മോൻസ് ജോസഫ് എം.എൽ.എയുടെയും ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികളുടെയും സംയുക്ത സന്ദർശനത്തെയും തുടർന്ന് നടന്ന ചർച്ചയിലാണ് നിർണ്ണായക തീരുമാനമുണ്ടായത്. ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 1.20 കോടി രൂപയുടെ നിർമ്മാണമാണ് ഫണ്ടിന്റെ അപര്യാപ്തത മൂലം മുടങ്ങിയിരുന്നത്. പ്രശ്നപരിഹാരമായി ബ്ലോക്ക് പഞ്ചായത്ത് ഫണ്ടിൽ നിന്ന് എട്ടു ലക്ഷം രൂപ നിർമ്മിതി കേന്ദ്രത്തിന് കൈമാറിയതായും നിർമ്മാണം ആരംഭിക്കുന്ന മുറയ്ക്ക് അഞ്ച് ലക്ഷം രൂപ കൂടി അനുവദിക്കുമെന്നും അധികൃതർ വ്യക്തമാക്കി. നിർമ്മാണ പ്രവർത്തനങ്ങൾ അടിയന്തിരമായി പൂർത്തിയാക്കാൻ എം.എൽ.എ നിർമ്മിതി കേന്ദ്രത്തിന് നിർദ്ദേശം നൽകി.

ഇതോടൊപ്പം എം.എൽ.എ ഫണ്ടിൽ നിന്നുള്ള ഒരു കോടി രൂപ വിനിയോഗിച്ച് നിർമ്മിക്കുന്ന അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെ പ്രവർത്തനങ്ങളും സംഘം വിലയിരുത്തി. പുതിയ ബ്ലോക്കിൽ ലിഫ്റ്റിനായി നിശ്ചയിച്ചിരുന്ന സ്ഥലം ഓഫീസ് കൗണ്ടറായി പുനക്രമീകരിക്കാനും മൂന്നാം നിലയിൽ കോൺഫറൻസ് ഹാൾ സജ്ജമാക്കാനും തീരുമാനമായിട്ടുണ്ട്. കെട്ടിടത്തിനുള്ള ഇലക്ട്രിക്കൽ കണക്ഷനായി പി.ഡബ്ല്യു.ഡി തുക അടച്ചു കഴിഞ്ഞു. സർക്കാർ നിർദ്ദേശാനുസരണം അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെ ഉദ്ഘാടനം ഉടൻ നടത്തുമെന്ന് മോൻസ് ജോസഫ് എം.എൽ.എ അറിയിച്ചു.

ആശുപത്രിയിൽ നിലവിലുള്ള ഡോക്ടർമാരുടെ കുറവ് പരിഹരിക്കാൻ സർക്കാരിനോട് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു. അടിയന്തിരമായി ഒരു ഡോക്ടറുടെ സേവനം കൂടി ലഭ്യമാക്കാൻ ജില്ലാതല ഇടപെടൽ നടത്തും. ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സുരേന്ദ്രന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ്‌മോൻ മുണ്ടക്കൽ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാഞ്ഞൂർ മോഹൻകുമാർ, മറ്റ് ജനപ്രതിനിധികൾ, ചീഫ് മെഡിക്കൽ ഓഫീസർ ഡോ. സിനീഷ് പി. ജോയ് തുടങ്ങിയവർ പങ്കെടുത്തു.

Tags :

Recent News

Advertisement
WhiteswanTV Footer