കോഴിക്കോട്: അയല്‍വാസിയുടെ മര്‍ദ്ദനമേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു. പേരാമ്പ്ര ചേനോളി കീഴൽ മീത്തൽ സ്വദേശി ബാലൻ ആണ് മരിച്ചത്. ഉള്ളിയേരി മൊടക്കല്ലൂരിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം.
ഫെബ്രുവരി 8-നു രാത്രിയായിരുന്നു സംഭവം നടന്നത്. ബാലനും ഭാര്യയും വീട്ടിൽ ഇല്ലാത്ത സമയത്ത് സമീപവാസിയായ വിനോദ് വീടിനുള്ളിൽ കയറിയതിനെ ചോദ്യം ചെയ്തതാണ് മർദ്ദനത്തിന് കാരണമായതെന്ന് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
വർഷങ്ങളായി ശ്വാസകോശ സംബന്ധമായ അസുഖം ബാധിച്ചിരുന്ന ബാലന് മർദ്ദനത്തിൽ നെഞ്ചിലും കഴുത്തിലും പരിക്കേറ്റതായി ഭാര്യ അറിയിച്ചു. സംഭവത്തെ തുടർന്ന് വിനോദിനെതിരെ പേരാമ്പ്ര പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.




