സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

പ്രതിസന്ധിയിൽ ശ്രീനിവാസന്റെ പ്രവാസസ്വപ്നം; പോലീസ് വെരിഫിക്കേഷനിൽ ആളുമാറി

കാസർഗോഡ്: മുംബൈ വിമാനത്താവളത്തിലെ ആ രാത്രി ഇമിഗ്രേഷൻ ഉദ്യോഗസ്ഥൻ പാസ്പോർട്ടിലേക്കും തന്റെ മുഖത്തേക്കും മാറിമാറി നോക്കുമ്പോൾ എന്താണ് സംഭവിക്കുന്നതെന്ന് ശ്രീനിവാസന് മനസ്സിലായില്ല. താങ്കൾക്ക് വിദേശത്തേക്ക് പോകാൻ പറ്റില്ലെന്ന് പറഞ്ഞ് പാസ്പോർട്ട് പിടിച്ചുവെച്ച് നോട്ടീസ് നൽകി പുറത്തേക്കുവിട്ടപ്പോൾ എന്തുചെയ്യണമെന്നറിയാതെ അദ്ദേഹം പകച്ചുപോയി

ദുബായിലെത്തി ജോലിചെയ്ത് കടമെല്ലാം വീട്ടണം. ഭാര്യയും രണ്ടുമക്കളും പ്രായമായ അമ്മയുമടങ്ങുന്ന കുടുംബത്തെ നോക്കണം- ജനുവരി 15-ന് മുംബൈ വിമാനത്താവളത്തിൽ ശ്രീനിവാസന്റെ എല്ലാ സ്വപ്നങ്ങളും വീണുടഞ്ഞു. പോലീസ് വെരിഫിക്കേഷൻ ഉദ്യോഗസ്ഥന്റെ അശ്രദ്ധയിൽ മറ്റൊരു ശ്രീനിവാസനുമേലുള്ള കേസ് ഈ ശ്രീനിവാസന്റെ വിലാസത്തിൽ റിപ്പോർട്ട് ചെയ്തതാണ് വിനയായത്.

കാഞ്ഞങ്ങാട് അരയി സ്വദേശിയായ ശ്രീനിവാസന്റെ വീട്ടുപേര് കൊളത്തിങ്കാൽ ഹൗസ് എന്നാണ്. ഒരുകിലോമീറ്റർ അപ്പുറത്ത് താമസിക്കുന്ന മറ്റൊരു ശ്രീനിവാസന്റെ വീട്ടുപേര് തരംബയിൽ എന്നാണ്. രണ്ടു ശ്രീനിവാസന്റെയും അച്ഛന്റെ പേരുകൾ കുഞ്ഞിക്കണ്ണൻ. രണ്ടാമത്തെ ശ്രീനിവാസന് സ്ഥലത്തർക്കവുമായി ബന്ധപ്പെട്ട കേസാണ് ഈ ശ്രീനിവാസന്റെ പാസ്പോർട്ട് വെരിഫിക്കേഷൻ റിപ്പോർട്ടിലായിപ്പോയത്.

യാത്ര മുടങ്ങിയതോടെ അന്ന് വിമാനയാത്രയ്ക്കായി നൽകിയ 27,000 രൂപ പോയി. ഹൊസ്ദുർഗ് പോലീസ് സ്റ്റേഷനിലെത്തി അന്വേഷണ റിപ്പോർട്ട് മാറ്റി അയച്ച് വീണ്ടും പാസ്പോർട്ട് ഓഫീസിലെത്തി എല്ലാം ശരിയാക്കി. 20,000 രൂപ നൽകി വീണ്ടും ടിക്കറ്റെടുത്തു. കണ്ണൂർ വിമാനത്താവളം വഴിയായിരുന്നു യാത്ര നിശ്ചയിച്ചത്. ഫെബ്രുവരി 20-ന് വിമാനത്താവളത്തിലെത്തി. ഇമിഗ്രേഷൻ ക്ലിയറിങ്ങിനിടെ വീണ്ടും പ്രശ്നം. യാത്ര പറ്റില്ലെന്നുപറഞ്ഞ് അവിടെയും പാസ്പോർട്ട് പിടിച്ചുവെച്ചു. കണ്ണീരോടെ വീട്ടിലേക്ക് മടങ്ങി. നേരത്തേ ശരിയാക്കിയ കാര്യങ്ങൾ പാസ്പോർട്ട് ഓഫീസിലെ കംപ്യൂട്ടറിൽ മാറാത്തതാണ് പ്രശ്നമായതെന്നാണ് ശ്രീനിവാസന് ലഭിച്ച വിവരം. മാർച്ച് ഏഴുവരെയാണ് വിസാ കാലാവധി. അതിനകം ദുബായിയിലെത്തിയില്ലെങ്കിൽ എല്ലാ സ്വപ്നങ്ങളും കരിഞ്ഞുണങ്ങുമെന്ന ആശങ്കയിലാണ്‌ ശ്രീനിവാസൻ

Leave a Reply

Your email address will not be published. Required fields are marked *

Advertisement

‘കേരള’ അല്ല ഇനി കേരളം; ഇന്ന് ‘സേവാ തീർത്ഥി’ൽ ചേരുന്ന ആദ്യ മന്ത്രിസഭാ യോഗത്തിൽ ബില്ലിന് അംഗീകാരം നൽകും

ന്യൂഡൽഹി: ഭരണഘടനയിൽ സംസ്ഥാനത്തിൻ്റെ പേര് ‘കേരളം’ എന്നാക്കണമെന്ന സംസ്ഥാനത്തിൻ്റെ ദീർഘകാല ആവശ്യം കേന്ദ്രം അംഗീകരിച്ചു. ഇതിനായി പാർലമെന്റിൽ അവതരിപ്പിക്കേണ്ട ബില്ലിന് ചൊവ്വാഴ്ച ഡൽഹിയിൽ ചേരുന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകും. പ്രധാനമന്ത്രിയുടെ പുതിയ ഓഫീസായ

Read More »

​ഗൾഫ് പ്രവാസികൾക്ക് കോളടിച്ചു: വരുന്നു നീണ്ട അവധി

​ദുബായ്: ഗൾഫ് രാജ്യമായ യുഎഇയിൽ ഈദുൽ ഫിത്തറിനോട് അനുബന്ധിച്ചുള്ള പൊതു അവധി ദിവസങ്ങൾ പ്രഖ്യാപിച്ചു. സർക്കാർ മേഖലയിലെ ജീവനക്കാർക്ക് നാല് ദിവസവും സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് മൂന്ന് ദിവസവുമാണ് അവധി. നീണ്ട അവധികൾ കിട്ടിയതോടെ

Read More »

35 രൂപക്ക് വേണ്ടി ആറ് കിലോമീറ്റർ യാത്ര : സ്വിഗി ഡെലിവറി പങ്കാളിയുടെ വീഡിയോ വൈറലാകുന്നു

ന്യൂഡൽഹി: ആധുനിക തൊഴിൽ മേഖലയായ ഗിഗ് ഇക്കോണമിയിലെ തൊഴിലാളികൾ നേരിടുന്ന കടുത്ത ചൂഷണത്തിന്റെയും ദുരിതത്തിന്റെയും നേർച്ചിത്രം വെളിപ്പെടുത്തിക്കൊണ്ട് ഒരു സ്വിഗി ഡെലിവറി പങ്കാളി പങ്കുവെച്ച വീഡിയോ ഡിജിറ്റൽ ലോകത്ത് വലിയ തർക്കങ്ങൾക്കും പ്രതിഷേധങ്ങൾക്കും വഴിതെളിച്ചിരിക്കുകയാണ്.

Read More »

സുരേഷ് ഗോപി തൃശൂരിലെ ഒരു കുമ്പിടി : അനിൽ അക്കരെ

തൃശൂർ : കേരള രാഷ്ട്രീയത്തിലെ വർത്തമാനകാല ചർച്ചകളിൽ എപ്പോഴും നിറഞ്ഞുനിൽക്കുന്ന പേരാണ് സുരേഷ് ഗോപിയുടേത്. സിനിമയിലെ മാസ് ഡയലോഗുകൾ കൊണ്ട് വെള്ളിത്തിര കീഴടക്കിയ താരം, ഇന്ന് കേന്ദ്രസഹമന്ത്രി എന്ന നിലയിൽ രാഷ്ട്രീയ കളിക്കളത്തിലും സജീവമാണ്.

Read More »

സിനിമയെ സിനിമയായി കാണണം കേരള സ്റ്റോറി ബിജെപിയുടേതല്ല: എം.ടി രമേശ്

കോഴിക്കോട്: ‘കേരള സ്റ്റോറി’ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ് രംഗത്തെത്തി. സിനിമയെ സിനിമയായി മാത്രം കണ്ടാൽ മതിയെന്നും അതിൽ പറയുന്ന എല്ലാ കാര്യങ്ങളും ബിജെപി അംഗീകരിക്കുന്നില്ലെന്നും

Read More »

17 കാരിയെ പീഡിപ്പിക്കാൻ ശ്രമം; റിട്ട പ്രിൻസിപ്പലായ മോട്ടിവേഷനൽ സ്പീക്കർ അറസ്റ്റിൽ

കണ്ണൂർ : പതിനേഴുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മോട്ടിവേഷനൽ സ്പീക്കറായ, ഹയർ സെക്കൻഡറി സ്കൂൾ മുൻ പ്രിൻസിപ്പൽ അറസ്റ്റിൽ. മുഴക്കുന്ന് എടത്തൊട്ടി കൊട്ടയാടിലെ കുന്നത്ത് വീട്ടിൽ കെ.സി. ഷാജുവിനെയാണ് (59) മുഴക്കുന്ന് പൊലീസ് അറസ്റ്റ്

Read More »
Advertisement