സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

കാറിൽ കഞ്ചാവ് കടത്താൻ ശ്രമം; മാതാപിതാക്കൾ അറസ്റ്റിൽ

തിരുവനന്തപുരം: വിഴിഞ്ഞത്ത് 21 കിലോ കഞ്ചാവു നിറച്ച പായ്ക്കറ്റുകള്‍ കാറില്‍ കടത്താന്‍ ശ്രമിച്ചത് കുഞ്ഞുങ്ങളെ മറയാക്കി. സംഭവത്തില്‍ വലിയ വേളി സ്വദേശികളായ കാര്‍ലോസ് (38), ഭാര്യ ബിന്ദു (33), ദമയന്തി (60) എന്നിവരെ സിറ്റി ഡാന്‍സാഫ് പിടികൂടി. ദമയന്തിയുടെ മകളാണ് ബിന്ദു. കാറില്‍ ഇവരുടെ മൂന്നു കുട്ടികളും ഉണ്ടായിരുന്നു.

കുട്ടികള്‍ക്കൊപ്പം തമിഴ്നാട്ടില്‍ ഉല്ലാസയാത്ര കഴിഞ്ഞുവരുന്നുവെന്നാണ് ഇവര്‍ പൊലീസിനോടു പറഞ്ഞത്. തമിഴ്‌നാട്ടില്‍ നിന്നു കഞ്ചാവുമായി കാറില്‍ വരുമ്പോള്‍ രഹസ്യവിവരത്തെ തുടര്‍ന്ന് ഡാന്‍സാഫ് സംഘം പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. കാറിന്റെ ഡിക്കിക്കുളളില്‍ സ്യൂട്ട്‌കെയ്സില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് പൊതികള്‍.

ഡാന്‍സാഫ് സംഘത്തിന് ലഭിച്ച വിവരത്തെ തുടര്‍ന്നാണ് വെങ്ങാനൂരില്‍വെച്ച് ഇവരുടെ വാഹനം തടഞ്ഞുനിര്‍ത്തി പരിശോധിച്ചത്. കാര്‍ലോസിനെ മുന്‍പ് കഞ്ചാവുമായി എക്‌സൈസും ബിന്ദുവിനെ നാലു കിലോ കഞ്ചാവുമായി രണ്ട് മാസം മുന്‍പ് ഡാന്‍സാഫ് സംഘവും പിടികൂടിയിരുന്നു. പ്രതികളെ വിഴിഞ്ഞം പൊലീസിന് കൈമാറി

Leave a Reply

Your email address will not be published. Required fields are marked *

Advertisement

തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് 200 മിനിറ്റ്; പുതിയ ഡിസൈൻ

പൊന്നാനി: കേരള ഹൈസ്പീഡ് റെയിൽവേ ലൈനിന്റെ പുതിയ ഡിസൈനും കൂടുതൽ വിശദാംശങ്ങളും വെളിപ്പെടുത്തി മെട്രോമാൻ ഇ ശ്രീധരൻ. പത്തനംതിട്ടയേയും കൂടി ഉൾപ്പെടുത്തിയ പുതിയ ഡിസൈനിന് ചെലവും സമയവും കുറവ് മതി. തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക്

Read More »

വൈറ്റിലയിലെ യുവതിയുടെ മരണം കൊലപാതകം : പ്രതിയുമായി തെളിവെടുപ്പ് നടത്തി

കൊച്ചി: വൈറ്റില റെയിൽവേ ട്രാക്കിന് സമീപം പനച്ചിക്കാട് സ്വദേശിനി സുധ ബേബിയെ (46) മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ക്രൂരമായ കൊലപാതകമാണെന്ന് പോലീസ്. കേസിലെ പ്രതി വൈറ്റില പൊന്നുരുന്നി സ്വദേശി കെ.വി. ഷാജിയെ (63)

Read More »

രണ്ടര വയസ്സുകാരിയുടെ മരണം; ചികിത്സാപിഴിവില്ലെന്ന് മമ്മൽ ആശുപത്രി

തിരുവനന്തപുരം: കാട്ടാക്കട മമ്മൽ ആശുപത്രിക്കെതിരായ ചികിത്സ പിഴവ് പരാതിയിൽ പ്രതികരണവുമായി ആശുപത്രി അധികൃതർ. കുട്ടിയുടെ മരണത്തിൽ ചികിത്സ പിഴവ് ഉണ്ടായിട്ടില്ലെന്ന് ആശുപത്രി അധികൃതർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജീവൻ രക്ഷിക്കാനാവശ്യമായ എല്ലാ ചികിത്സയും അടിയന്തരമായി നൽകി.

Read More »

പ്രചാരണങ്ങൾക്ക് മറുപടിയുമായി പുളിക്കക്കണ്ടം കുടുംബം

കോട്ടയം: ബിജെപിയിലേക്ക് പോകുമെന്ന സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണം തള്ളി പുളിക്കക്കണ്ടം കുടുംബത്തിലെ മൂന്ന് സ്വതന്ത്ര കൗണ്‍സിലർമാർ. കുപ്രചരണത്തിന് പിന്നിൽ കേരള കോണ്‍ഗ്രസ് നേതാക്കളാണെന്ന് പാലാ മുൻസിപ്പൽ ചെയർപേഴ്സൻ ദിയ പുളിക്കക്കണ്ടം പറഞ്ഞു. പാലായിൽ യുഡിഎഫ്

Read More »

കെൽട്രോണിൽ മാധ്യമ കോഴ്‌സുകളിലേക്ക് സ്പോർട്ട് അഡ്മിഷൻ

തിരുവനന്തപുരം: കേരള സർക്കാരിന്റെ പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിൽ 2026 അധ്യയന വർഷത്തെ മാധ്യമ കോഴ്സുകളിലേക്ക് സ്പോർട്ട് അഡ്മിഷൻ നടത്തുന്നു. ബിരുദമുള്ളവർക്കും പ്ലസ് ടു കഴിഞ്ഞവർക്കും പങ്കെടുക്കാം. താല്പര്യമുള്ളവർ കോഴിക്കോട്, തിരുവനന്തപുരം, പാലക്കാട് കെൽട്രോൺ വിദ്യാഭ്യാസ

Read More »

രാഹുൽ ഗാന്ധി കേരളത്തിലേക്ക്; ഇന്ന് കണ്ണൂരിലെ ക‌ർഷകരെ കാണും

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെെടുപ്പ് അടുത്തിരിക്കെ കേരളം സന്ദർശിക്കാനൊരുങ്ങി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രണ്ട് ഘട്ടങ്ങളായാണ് അദ്ദേഹം കേരളത്തിലെത്തുക. ഫെബ്രുവരി 25, 26 തീയതികളിലാണ് ആദ്യ സന്ദർശനവും മാർച്ച് 6, 7 തീയതികളിൽ രണ്ടാം

Read More »
Advertisement