തിരുവനന്തപുരം: വർക്കലയിൽ അമ്മായിയമ്മയെ ബലാത്സംഗം ചെയ്യാൻ ശ്രമമെന്ന് പരാതി. ഒളിവിലുള്ള മരുമകനെ പിടികൂടാൻ പൊലീസ് അന്വേഷണം ശക്തമാക്കി. കേസിൽ പ്രതിയായ യുവാവ് സംഭവത്തിന് ശേഷം ഒളിവിൽ പോയിരിക്കുകയാണ്.
ഇക്കഴിഞ്ഞ 18-നാണ് സംഭവം നടന്നത്. ഭാര്യ വീട്ടിലില്ലാത്ത സമയത്ത് ഭാര്യയുടെ അമ്മയുടെ കിടപ്പുമുറിയിൽ കയറി വായ് മൂടിപ്പിടിച്ച് ബലാത്സംഗം ചെയ്യാൻ ശ്രമിച്ചുവെന്നാണ് 52-കാരിയായ സ്ത്രീയുടെ പരാതി. ബഹളം വെച്ച് പ്രതിരോധിച്ച ശേഷം വീട്ടമ്മ രക്ഷപ്പെടുകയായിരുന്നു.
സംഭവത്തെ തുടർന്ന് വർക്കല പൊലീസ് കേസ് രജിസ്റ്റർ ചെയ്തെങ്കിലും തുടർനടപടികൾ വൈകിയതായി ആരോപണം ഉയർന്നിരുന്നു. അന്വേഷണത്തിലെ മന്ദഗതിയെ തുടർന്ന് വിഷയം പുറത്തറിഞ്ഞതോടെ ഇപ്പോൾ പ്രതിയെ പിടികൂടാൻ പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്.






