ന്യൂ ഡൽഹി: മദ്യനയ അഴിമതി കേസിൽ ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയെയും കുറ്റവിമുക്തരാക്കി. ഡൽഹി റൗസ്‌അവന്യു കോടതിയുടെതാണ് വിധി. തെളിവുകൾ ഇല്ലാതെ ഇവരെ പ്രതികളാക്കിയ സിബിഐക്കെതിരെ കോടതി കടുത്ത വിമർശം ഉന്നയിച്ചു.
വിധി വന്നതിനു പിന്നാലെ മാധ്യമങ്ങളെ കണ്ട കേജ്‌രിവാൾ പൊട്ടിക്കരഞ്ഞു. സത്യം ജയിച്ചെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ചേർന്ന് കേസ് കെട്ടിച്ചമച്ചതാണെന്നും അദ്ദേഹം പറഞ്ഞു.






