പുതുവെളിച്ചം നല്‍കി വരവ്, ഓരോരുത്തരായി കൈവിട്ടു; പാതിവെന്ത സ്വപ്‌നമായി ചൂലും കേജ്രിവാളും
2012-ൽ ഡൽഹിയുടെ തെരുവുകളിൽ നിന്ന് ഉയർന്നുവന്ന ആവേശം ഇന്ത്യ കണ്ട ഏറ്റവും വലിയ രാഷ്ട്രീയ പരീക്ഷണങ്ങളിലൊന്നായിരുന്നു. അഴിമതി വിരുദ്ധ പോരാട്ടത്തിന്റെ തീച്ചൂളയിൽ നിന്ന് ‘സാധാരണക്കാരന്റെ’ (ആം ആദ്മി) പ്രതിനിധിയായി അരവിന്ദ് കെജ്‌രിവാൾ അവതരിച്ചപ്പോൾ, അത് കോൺഗ്രസിനും ബിജെപിക്കും ഒരുപോലെ വെല്ലുവിളിയായിരുന്നു. എന്നാൽ പന്ത്രണ്ട് വർഷങ്ങൾക്കിപ്പുറം, ആവേശം വിതച്ച മണ്ണിൽ നിന്ന് ആം ആദ്മി പാർട്ടി പിഴുതെറിയപ്പെടുകയാണോ എന്ന ചോദ്യം പ്രസക്തമാവുകയാണ്. മദ്യനയ അഴിമതിക്കേസ് എന്ന കയത്തിൽ വീണതോടു കൂടി ആപ്പിന്റെ പതനത്തിന്റെ പ്രയാണം ആരംഭിച്ചെന്ന് പറയാം. കൊഴിഞ്ഞുപോക്കിന്റെ […]
Read more