Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മദ്യനയ അഴിമതിക്കേസ്: അരവിന്ദ് കെജ്‌രിവാളിന് തിരിച്ചടി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ അരവിന്ദ് കെജ്‌രിവാളിന്റെ ആവശ്യം തള്ളിയിരിക്കുകയാണ് ഡൽഹി ഹൈക്കോടതി. കേസ് പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് സ്വർണ്ണ കാന്ത ശർമ്മയെ മാറ്റണമെന്നായിരുന്നു അരവിന്ദ് കെജ്‌രിവാളിന്റെ ആവശ്യം. ബിജെപി അഭിഭാഷക സംഘടനയുടെ പരിപാടിയില്‍ ജസ്റ്റിസ് സ്വര്‍ണ്ണ കാന്ത ശര്‍മ്മ പങ്കെടുത്തിരുന്നു. ഇതുകൊണ്ടാണ് അരവിന്ദ് കേജരിവാൾ ഹർജി നൽകിയത്. എന്നാൽ, വാദം കേള്‍ക്കുന്നതില്‍ നിന്ന് ജസ്റ്റിസ് പിന്മാറില്ല.

ഹർജി പരിഗണിക്കുന്നതിനിടെ അരവിന്ദ് കെജ്‌രിവാളിനെതിരെ സ്വർണ്ണ കാന്ത ശർമ്മ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. രവിന്ദ് കെജ്‌രിവാള്‍ നീതിന്യായ വ്യവസ്ഥയെ വിചാരണയ്ക്ക് വിധേയമാക്കിയെന്ന് ജഡ്ജി കുറ്റപ്പെടുത്തിയിരുന്നു. ഹൈക്കോടതിക്കെതിരെ അരവിന്ദ് കെജ്‌രിവാള്‍ ഉയര്‍ത്തിയത് കുറ്റാരോപണമാണെന്നും ജസ്റ്റിസ് സ്വര്‍ണ്ണ കാന്ത ശര്‍മ്മ പറഞ്ഞു. സംഘടനയുടെ പരിപാടിയില്‍ പങ്കെടുത്തു എന്നതുകൊണ്ട് മാത്രം കേസ് പരിഗണിക്കുന്നതിൽ നിന്ന് പിന്മാറണം എന്ന ആവശ്യം ഉന്നയിക്കാനാവില്ല. തന്റെ നിശബ്ദത പരിശോധനയ്ക്ക് വിധേയമായി. തന്റെ നിക്ഷ്പക്ഷത ചോദ്യം ചെയ്യപ്പെട്ടുവെന്നും ജസ്റ്റിസ് സ്വര്‍ണ്ണ കാന്ത ശര്‍മ്മ പറഞ്ഞു.

Advertisement
WhiteswanTV Footer