Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

തൃശൂരിൽ എംഡിഎംഎയുമായി യുവാക്കൾ അറസ്റ്റിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശൂർ: പുതുക്കാട് പോലീസിന്റെ നിർണായക നീക്കത്തിൽ 90 ഗ്രാം എംഡിഎംഎ പിടികൂടി. തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്.

ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് വന്ന സ്വകാര്യ ബസിൽ നടത്തിയ പരിശോധനയിൽ കൊടുങ്ങല്ലൂർ അഞ്ചപ്പാലം സ്വദേശി അഫ്നാൻ (26), കുന്നംകുളം മേത്തല സ്വദേശി ഷൈൻ (28) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

അന്തർസംസ്ഥാന ബസുകൾ വഴി ലഹരിക്കടത്ത് നടക്കുന്നതായുള്ള വിവരത്തെ അടിസ്ഥാനപ്പെടുത്തി പാലിയേക്കര ടോൾ പ്ലാസയിൽ തൃശൂർ റൂറൽ ഡാൻസാഫ് സംഘവും പുതുക്കാട് പോലീസും ചേർന്നാണ് പരിശോധന നടത്തിയത്.

വലിയ അളവിൽ ലഹരിമരുന്ന് പിടികൂടിയ സാഹചര്യത്തിൽ, ഇതിന്റെ ഉറവിടവും വിതരണ ശൃംഖലയും കണ്ടെത്താൻ അന്വേഷണം വ്യാപിപ്പിക്കുമെന്ന് പോലീസ് അറിയിച്ചു.

Advertisement
WhiteswanTV Footer