Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

രമേശ് ചെന്നിത്തലയുടെ പുസ്തകം മമ്മൂട്ടിയും അടൂരും ചേർന്ന് പ്രകാശനം ചെയ്തു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: കോൺഗ്രസ് വർക്കിങ് കമ്മിറ്റിയംഗവും മുൻ ആഭ്യന്തരമന്ത്രിയുമായ രമേശ് ചെന്നിത്തല രചിച്ച ‘My journey through Gandhi villages’ എന്ന പുസ്തകത്തിന്റെ പ്രകാശനം മമ്മൂട്ടിയും അടൂർ ഗോപാലകൃഷ്ണനും ചേർന്ന് നിർവഹിച്ചു. കേരളത്തിലെ 14 ജില്ലകളിലെയും പട്ടികജാതി- പട്ടികവർഗ കോളനികളുടെ സമഗ്രവികസനം ലക്ഷ്യമിട്ട് രമേശ് ചെന്നിത്തല കെപിസിസി അധ്യക്ഷനായിരുന്ന കാലത്ത് 2012-ൽ ആവിഷ്‌കരിച്ചതാണ് ഗാന്ധിഗ്രാം പദ്ധതി. സംസ്ഥാന പട്ടികജാതി പട്ടികവർഗക്ഷേമ വകുപ്പിൽ നിന്നും ഒരുകോടി രൂപ വിവിധ വികസന പ്രവർത്തനങ്ങൾക്കായി ഗാന്ധിഗ്രാം പദ്ധതിയിൽപ്പെടുന്ന ഗ്രാമങ്ങൾക്ക് അനുവദിക്കുകയുണ്ടായി. അതോടൊപ്പം ഗാന്ധിഗ്രാം ഫണ്ടിൽ നിന്നും വിവിധ വികസന പ്രവർത്തനങ്ങൾക്കായി പണം അനുവദിക്കുകയും ചെയ്തിരുന്നു.

ഗാന്ധിഗ്രാം പദ്ധതിയിലൂടെ പട്ടികജാതി, പട്ടികവർഗ ഗ്രാമങ്ങളുടെ മുഖഛായ മാറിയതെങ്ങനെയെന്ന് ഈ പുസ്തകത്തിൽ വിശദീകരിക്കുന്നുണ്ട്. അവിടെ നടത്തിയ വികസന പ്രവർത്തനങ്ങൾ, സാമൂഹ്യ സുരക്ഷിതത്വ പദ്ധതികൾ ഇവയുടെയെല്ലാം സമഗ്രമായ ചിത്രം ഈ പുസ്തകത്തിൽ കാണാം.

Recent News

Advertisement
WhiteswanTV Footer