തിരുവനന്തപുരം: സിപിഎം നേതൃത്വത്തിനെതിരേയും പാര്‍ട്ടി സെക്രട്ടറിക്കെതിരേയും വിമര്‍ശനങ്ങള്‍ ഉന്നയിച്ച ജി സുധാകരനെ പിന്തുണച്ച് ജനറല്‍ സെക്രട്ടറി എംഎ ബേബി രംഗത്ത്. സുധാകരന്‍ പാര്‍ട്ടിയുടെ കരുത്താണെന്നും അദ്ദേഹത്തില്‍ നിന്ന് പാര്‍ട്ടിക്ക് ദോഷമുണ്ടാകുന്ന ഒന്നും സംഭവിക്കില്ലെന്നും എംഎ ബേബി മാധ്യമങ്ങളോട് പറഞ്ഞു.
അദ്ദേഹം ചില പരിഭവങ്ങള്‍ പറഞ്ഞുവെന്ന് മാത്രം. മാധ്യമങ്ങള്‍ പ്രശ്‌നമുണ്ടാക്കേണ്ട. നിര്‍ണായകമായ തെരഞ്ഞെടുപ്പില്‍ ജി സുധാകരന്റെ കഴിവും അനുഭവസമ്പത്തും പ്രയോജനപ്പെടുത്തും. താനടക്കമുള്ള നേതാക്കള്‍ അദ്ദേഹവുമായി സംസാരിക്കുന്നുണ്ടെന്നും എംഎ ബേബി പറഞ്ഞു. ഇന്നലെയാണ് സിപിഎമ്മിനെതിരെ കടുത്ത ഭാഷയില്‍ സുധാകരന്‍ രംഗത്തെത്തിയത്.




