കൊഞ്ച് കറി എല്ലാവർക്കും പ്രിയങ്കരമാണ്. അത് ഫ്രൈ ചെയ്താലും തീയൽ ആയി ഉണ്ടാക്കിയാലും അതിന് പ്രത്യേകം ഫാൻസ് ഉണ്ടെന്നതാണ് സത്യം. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്‍തമായി ഉള്ളതാണ് ഈ കൊഞ്ച് കറി. ഇനി ഇത് എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം.
ചേരുവകൾ
വൃത്തിയാക്കിയ ആക്കിയ കൊഞ്ച് – അര കിലോ
വെള്ളരിക്ക –തൊലി കളഞ്ഞു ചെറുതായി അരിഞ്ഞത്
ചെറിയ ഉള്ളി –ചെറുതായി അരിഞ്ഞത് ഒരു പിടി
വെളുത്തുള്ളി –നാലോ അഞ്ചോ അല്ലി
തേങ്ങ– ഒരു മുറി
കുരുമുളക് –10/15എണ്ണം
അര സ്പൂൺ ചെറിയ ജീരകം
പുളി ഒരു നെല്ലിക്ക വലുപ്പത്തിൽ
കറിവേപ്പില
മഞ്ഞൾ പൊടി,മുളകുപൊടി, മല്ലിപ്പൊടി
മുളകും മല്ലിയും വറുത്തത്
തയാറാക്കുന്ന വിധം
തേങ്ങയും കുരുമുളകും ചെറിയ ഉള്ളി 2/3 ചെറുതായി അരിഞ്ഞതും ജീരകവും തണ്ട് കറിവേപ്പിലയും കൂടി നന്നായി വറുത്തു അരച്ച് എടുക്കണം. വെളുത്തുള്ളിയും ചെറിയ ഉള്ളിയും അല്പം വെളിച്ചെണ്ണയിൽ കടുക് പൊട്ടിച്ചു നല്ലതുപോലെ വഴറ്റണം. ശേഷം അരിഞ്ഞുവച്ച വെള്ളരിക്ക കൂടെ ചേർത്തു ആവശ്യത്തിന് ഉപ്പും ചേർത്ത് ഒന്ന് ചൂടായതിനു ശേഷം വൃത്തിയാക്കിയ കൊഞ്ച് ഇട്ട് നന്നായി ഇളക്കി യോജിപ്പിക്കുക.
ഒന്നു ചൂടായി തിളച്ചു തുടങ്ങുമ്പോൾ പുളി നല്ലതുപോലെ പിഴിഞ്ഞ് ഒഴിച്ച് കൊടുക്കാം. അതു നല്ലതുപോലെ തിളയ്ക്കുമ്പോൾ വറുത്ത മുളകുപൊടി 1 സ്പൂൺ, മല്ലിപൊട് മുക്കാൽ സ്പൂൺ, മഞ്ഞൾപൊടി അര സ്പൂൺ എന്നിങ്ങനെ ചേർക്കാം. വീണ്ടും നല്ലതുപോലെ തിളയ്ക്കുമ്പോൾ അരച്ച് വച്ച അരപ്പ് ചേർത്ത് ചെറിയ തിള വന്നുത്തുടങ്ങുമ്പോൾ തീ കുറച്ചു അടച്ചു വയ്ക്കുക. അര മണിക്കൂർ കഴിഞ്ഞ് അല്പം പച്ച വെളിച്ചെണ്ണ കൂടി ഒഴിച്ച് എടുത്താൽ സ്വാദിഷ്ടമായ കൊഞ്ച് കറി റെഡി.






