മാഡ്രിഡ്: വമ്പന്മാര്‍ ഏറ്റുമുട്ടിയ ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടര്‍ ആദ്യ പാദ പോരില്‍ റയല്‍ മാഡ്രിഡിന് ജയം. മാഞ്ചസ്റ്റര്‍ സിറ്റിയെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് റയല്‍ വീഴ്ത്തിയത്. സ്വന്തം തട്ടകമായ സാന്റിയാഗോ ബെര്‍ണാബ്യുല്‍ ഫെഡറിക്കോ വാല്‍വെര്‍ഡെയുടെ ഹാട്രിക് മികവിലാണ് റയലിന്റെ ജയം. 22 മിനിറ്റില്‍ താരം ഹാട്രിക് തികച്ചു . 20, 27, 42 മിനിറ്റുകളിലായിരുന്നു ഗോളുകള്‍.
ചാമ്പ്യന്‍സ് ലീഗില്‍ തുടര്‍ച്ചയായ അഞ്ചാം സീസണിലാണ് റയലും സിറ്റിയും നോക്കൗട്ടില്‍ പരസ്പരം ഏറ്റുമുട്ടുന്നത്. പത്ത് തവണ ഏറ്റുമുട്ടിയപ്പോള്‍ ഏഴിലും റയലിനായിരുന്നു ജയം. മാര്‍ച്ച് 18ന് എത്തിഹാദ് സ്റ്റേഡിയത്തിലാണ് രണ്ടാം പാദ മത്സരം.






