Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

നീലേശ്വരത്ത് 2 ക്ഷേത്രങ്ങളിൽ കവർച്ച നടത്തിയ പ്രതികൾ പിടിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കാസർകോട്: നീലേശ്വരത്ത് രണ്ട് ക്ഷേത്രങ്ങളിൽ നടന്ന കവർച്ചക്കേസിൽ രണ്ട് പേർ പിടിയിലായി. തൃശൂർ ആമ്പല്ലൂർ സ്വദേശി ഷിബു റാഫേൽ, കണ്ണൂർ മട്ടന്നൂർ സ്വദേശി അബ്ദുൾ ജലീൽ എന്നിവരാണ് അറസ്റ്റിലായത്. തമിഴ്നാട്ടിലെ ഏർവാടിയിൽ നിന്നാണ് പ്രത്യേക അന്വേഷണ സംഘം ഇവരെ പിടികൂടിയത്. കഴിഞ്ഞ ഫെബ്രുവരി 21 രാത്രി 7.30നും 22 പുലർച്ചെ 5.45നും ഇടയിലായിരുന്നു മോഷണം നടന്നത്.

ക്ഷേത്രത്തിന്റെ നാലമ്പലത്തിന്റെ പൂട്ട് പൊളിച്ച് അകത്തുകയറിയ മോഷ്ടാക്കൾ നാല് ചെമ്പ് ഭണ്ഡാരങ്ങളും ഒരു സ്റ്റീൽ ഭണ്ഡാരവും തകർത്തു. ക്ഷേത്രനടയിൽ സൂക്ഷിച്ചിരുന്ന മറ്റൊരു സ്റ്റീൽ ഭണ്ഡാരവും തകർത്തതായാണ് വിവരം. ഭണ്ഡാരങ്ങളിലുണ്ടായിരുന്ന പണമടക്കം ഏകദേശം 25,500 രൂപയോളം കവർന്നതായി പരാതിയിൽ പറയുന്നു. സംഭവത്തിൽ നീലേശ്വരം പോലീസ് കേസ് എടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു.

പ്രതികൾ തമിഴ്നാട്ടിലെ ഏർവാടിയിലുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം പ്രത്യേക സംഘം അവിടെയെത്തി പ്രതികളെ പിടികൂടുകയായിരുന്നു. പിന്നീട് പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags :
Advertisement
WhiteswanTV Footer