ദുബായ്: പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് താല്‍ക്കാലികമായി അടച്ച യുഎഇ വ്യോമഗതാഗത സംവിധാനം വീണ്ടും സാധാരണ നിലയിലായി. സുരക്ഷ കണക്കിലെടുത്താണ് കഴിഞ്ഞ ദിവസം വ്യോമപാത അടച്ചത്. മാര്‍ച്ച് 16 ന് ദുബായ് വിമാനത്താവളത്തിന് സമീപം ഡ്രോണ്‍ ആക്രമണം ഉണ്ടായതിനെ തുടര്‍ന്ന് വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിയിരുന്നു.
യുഎഇ വ്യോമാതിര്‍ത്തി ഇപ്പോള്‍ പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമാണെന്നും രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളിലുടനീളം വിമാന സര്‍വീസ് പുനരാരംഭിക്കാന്‍ വിമാനക്കമ്പനികള്‍ക്ക് ഇപ്പോള്‍ സാധിക്കുമെന്നും മന്ത്രാലയം അറിയിച്ചു.






