ആവശ്യമായ സാധനങ്ങൾ
തിളപ്പിച്ചാറ്റിയ പാൽ : രണ്ടര കപ്പ്
ഡ്രൈ ഫ്രൂട്സും നട്ട്‌സും : ഓരോന്നും മൂന്നെണ്ണം വീതം
പഞ്ചസാര : ഒരു ടീസ്പൂൺ
ഉണ്ടാക്കുന്ന വിധം
വെള്ളത്തിൽ കുതിർത്ത ഡ്രൈഫ്രൂട്ട്‌സും നട്ട്‌സും പഞ്ചസാരയും അല്പം പാലും ചേർത്ത് മിക്‌സിയിൽ നന്നായി അരയ്ക്കണം. ഇനി ഇതിലേക്ക് ബാക്കി പാൽ കൂടി ചേർത്ത് ഒന്നുകൂടി അടിച്ച് ഗ്ലാസ്സിലേക്ക് പകരാം. ഡൈഫ്രൂട്ട് മിൽക്ക് ഷേക്ക് തയ്യാർ. ആവശ്യമെങ്കിൽ തണുപ്പിന് ഐസ്‌ക്യൂബുകൾ ചേർക്കാം. ഈന്തപ്പഴം, ബദാം, അണ്ടിപ്പരിപ്പ്, വാൾനട്ട്, തുടങ്ങിയവയെല്ലാം ഉപയോഗിക്കാം. പഞ്ചസാരയ്ക്കു പകരം തേൻ ചേർത്തും തയ്യാറാക്കാം. അപ്പോൾ കുറച്ചുകൂടി ഹെൽത്തി ആയിരിക്കും.






