Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മുഖ്യമന്ത്രി പിണറായി വിജയന്റെ തിരഞ്ഞെടുപ്പ് പര്യടനം തിങ്കളാഴ്ച മുതൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ തിങ്കളാഴ്ച മുതൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ പര്യടനം നടത്തും. ഏപ്രിൽ 3 വരെ നീളുന്ന പര്യടനത്തിൽ 48 കേന്ദ്രങ്ങളിൽ മുഖ്യമന്ത്രി പ്രസംഗിക്കും. ഓരോ ദിവസവും നാല് കേന്ദ്രങ്ങളിലെ പൊതുയോഗങ്ങളിൽ പങ്കെടുക്കും.

തിങ്കളാഴ്ച പത്തനംതിട്ടയിൽ നിന്നാണ് പര്യടനം ആരംഭിക്കുന്നത്. തുടർന്ന് ഇടുക്കി, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കൊല്ലം, തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ പരിപാടികൾ നടക്കും. സിപിഎം നേതാക്കളായ എം.എ. ബേബി, എം.വി. ഗോവിന്ദൻ, എ. വിജയരാഘവൻ, പ്രകാശ് കാരാട്ട്, ബൃന്ദാ കാരാട്ട്, വിജൂ കൃഷ്ണൻ, മറിയം ധാവളെ, സുഭാഷിണി അലി എന്നിവർ വിവിധ സ്ഥലങ്ങളിൽ പൊതുയോഗങ്ങളിൽ പങ്കെടുക്കും.

സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബിയും വിവിധ ജില്ലകളിൽ തിരഞ്ഞെടുപ്പ് പര്യടനം നടത്തും. കണ്ണൂർ മുതൽ തിരുവനന്തപുരം വരെ വിവിധ ജില്ലകളിൽ അദ്ദേഹത്തിന്റെ പരിപാടികൾ ക്രമീകരിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് അടുത്തെത്തുന്നതിനാൽ എൽഡിഎഫ് സംസ്ഥാനത്താകെ പ്രചാരണം കൂടുതൽ സജീവമാക്കുകയാണ്.

Tags :

Recent News

Advertisement
WhiteswanTV Footer