Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കറ്റാലയ്ക്ക് പകരക്കാരനെ തേടി ബ്ലാസ്റ്റേഴ്‌സ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: സ്ഥാനം നഷ്ടപ്പെടുന്ന പരിശീലകന്‍ ഡേവിഡ് കറ്റാലയ്ക്ക് പകരക്കാരനെ തേടി കേരള ബ്ലാസ്റ്റേഴ്‌സ്. മുന്‍ ബെംഗളൂരു എഫ്സി പരിശീലകന്‍ കൂടിയായ ആഷ്‌ലി വെസ്റ്റ് വുഡുമായി ക്ലബ് സംസാരിച്ചെന്നാണ് പുറത്തു വരുന്ന വിവരം .അടുത്ത 24 മണിക്കൂറിനുള്ളില്‍ തീരുമാമുണ്ടാകുമെന്നാണ് സൂചനകള്‍. ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം ഏപ്രില്‍ അഞ്ചിനാണ്. അതിനാല്‍ തന്നെ വേഗത്തില്‍ പുതിയ പരിശീലകനെ കൊണ്ടുവന്ന് ടീമിനെ രക്ഷിച്ചെടുക്കാനുള്ള ശ്രമത്തിലാണ് ക്ലബ്.

പഞ്ചാബ് എഫ്‌സിയോടു ദയനീയമായി തകര്‍ന്നതിനു പിന്നാലെയാണ് ഡേവിഡ് കറ്റാലയെ പുറത്താക്കാന്‍ ക്ലബ് തീരുമാനിക്കുന്നത്. സീസണിലെ 6 മത്സരങ്ങളില്‍ ഒന്നില്‍ പോലും ജയിക്കാന്‍ മഞ്ഞപ്പടയ്ക്കായിട്ടില്ല . ആദ്യ 4 കളികളില്‍ തുടര്‍ച്ചയായ തോല്‍വി, ഒരു സമനില, വീണ്ടും തോല്‍വി എന്നിങ്ങനെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ പ്രകടനം. അഡ്രിയന്‍ ലൂണയടക്കമുള്ള വിദേശ താരങ്ങളെ നഷ്ടമായതും മികച്ച പകരക്കാരെ കണ്ടെത്താന്‍ കഴിയാതിരുന്നതും ടീമിന് വലിയ തിരിച്ചടിയായി. ലഭിച്ച കളിക്കാരെ ഉപയോഗിച്ചു തരക്കേടില്ലാത്ത ഒരു ടീമിനെ കൂട്ടിയിണക്കാന്‍ കറ്റാലയ്ക്കു കഴിഞ്ഞില്ല. തുടര്‍ച്ചയായ പരീക്ഷണങ്ങള്‍ പാളി. പിന്നാലെ പഞ്ചാബിന് എതിരായ വന്പന്‍ തോല്‍വിക്ക് പിന്നാലെയാണ് കോച്ചിനെ പുറത്താക്കാൻ ക്ലബ് തീരുമാനിച്ചത് . ആദ്യ കിരീടം മോഹവുമായി ഇറങ്ങുന്ന ബ്ലാസ്റ്റേഴ്‌സിന്റെ പ്രതീക്ഷകൾ ഈ വർഷവും മങ്ങുകയാണ് . ആരാധകർ കടുത്ത നിരാശയിലാണ് .

Advertisement
WhiteswanTV Footer