ഗ്രീനും മുഹമ്മദ് സനാനും ബ്ലാസ്റ്റേഴ്സ് ക്യാമ്പിലേക്ക്; ലക്ഷ്യം കിരീടം തന്നെ
മികച്ച വിദേശ-സ്വദേശി താരങ്ങളെ ടീമിലെത്തിച്ച് അടുത്ത സീസണിലേക്കുള്ള ഒരുക്കം സജീവമാക്കി ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബ് കേരള ബ്ലാസ്റ്റേഴ്സ്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ആസ്റ്റൺ വില്ലയുടെ താരമായിരുന്ന ആന്ദ്രെ ജെയ് ഗ്രീനിനെ ടീമിലെത്തിച്ച ബ്ലാസ്റ്റേഴ്സ് ഗിനിയൻ താരം മോമോ യാൻസാനെയെയും സെനഗൽ താരം ഫാലോ എൻഡിയേയെയും മഞ്ഞക്കുപ്പായത്തിലെത്തിക്കും. യുറഗ്വായ് താരം അഡ്രിയാൻ ലൂണ ഇതിനകം ചെന്നൈയിൽ നടക്കുന്ന ക്യാമ്പിലെത്തിയിട്ടുണ്ട്. വിദേശ താരങ്ങൾക്കൊപ്പം മലയാളി മുന്നേറ്റ താരം മുഹമ്മദ് സനാനേയും സ്വന്തമാക്കിയിട്ടുണ്ട്. ജംഷേദ്പുർ എഫ്സിയിൽ നിന്നാണ് 22-കാരനായ […]
Read more