Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: ISL

ആദ്യ ജയം മാത്രം പോരാ; നോർത്ത് ഈസ്റ്റിനെതിരെ വെസ്റ്റ്‌വുഡിന്റെ തന്ത്രമെന്തായിരിക്കും?

ഗുവാഹത്തി: ഇന്റർ കാശിക്കെതിരെ ആദ്യ ജയം സ്വന്തമാക്കിയെങ്കിലും കേരള ബ്ലാസ്റ്റേഴ്‌സിന് ഇനിയും ഒരുപാട് മെച്ചപ്പെടാനുണ്ടെന്ന തുറന്നുപറച്ചിലുമായി പരിശീലകൻ ആഷ്‌ലി വെസ്റ്റ്‌വുഡ്. ഫിറ്റ്നസിലും കരുത്തിലും ടീം ഇനിയും മുന്നേറേണ്ടതുണ്ടെന്ന അദ്ദേഹത്തിന്റെ വാക്കുകൾ ബ്ലാസ്റ്റേഴ്‌സിന്റെ നിലവിലെ അവസ്ഥ വ്യക്തമാക്കുന്നു. നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ അടുത്ത മത്സരം ബ്ലാസ്റ്റേഴ്‌സിന് ജയത്തേക്കാൾ ഉപരിയായി സ്വന്തം ദൗർബല്യങ്ങൾ തിരിച്ചറിയാനുള്ള അവസരം കൂടിയാണ്. ഇന്റർ കാശിക്കെതിരെ വിജയം നേടിയെങ്കിലും പ്രതിരോധത്തിലെ പിഴവുകളും ഫിനിഷിങ്ങിലെ പോരായ്മകളും ബ്ലാസ്റ്റേഴ്‌സിന് ആശങ്കയാകുന്നുണ്ട്. ഗുവാഹത്തിയിലെ സരുസജായ് സ്റ്റേഡിയത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ […]
Read more

മുഹമ്മദ് സനാൻ ഇനി മഞ്ഞപ്പടയിൽ; ദീർഘകാല കരാറിലെത്തി ബ്ലാസ്റ്റേഴ്‌സ്

കൊച്ചി: മലയാളി മുന്നേറ്റ താരം മുഹമ്മദ് സനാനെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി. ജംഷഡ്പൂർ എഫ്‌സിയിൽ നിന്നാണ് 22കാരനായ താരം ബ്ലാസ്റ്റേഴ്‌സിലെത്തുന്നത്. 2028-29 സീസൺ അവസാനിക്കുന്നതുവരെയുള്ള ദീർഘകാല കരാറിലാണ് സനാൻ ഒപ്പുവെച്ചത്. കേരളത്തിന്റെ ഫുട്ബോൾ സംസ്കാരത്തിലൂടെ വളർന്നുവന്ന സനാൻ റിലയൻസ് ഫൗണ്ടേഷൻ യംഗ് ചാംപ്സ് പ്രോഗ്രാമിലൂടെയാണ് ഫുട്ബോളിന്റെ അടിസ്ഥാന പരിശീലനം നേടിയത്. തുടർന്ന് 2023ൽ ജംഷഡ്പൂർ എഫ്‌സിയിലൂടെ സീനിയർ ഫുട്ബോളിൽ അരങ്ങേറ്റം കുറിച്ച താരം ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യൻ സൂപ്പർ ലീഗിൽ ശ്രദ്ധേയ സാന്നിധ്യമായി മാറി. […]
Read more

ഗോൾവല കാക്കാൻ അമരീന്ദർ; സൂപ്പർ താരങ്ങളെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് പുതിയ സീസണിന് മുന്നോടിയായി ഇന്ത്യൻ ദേശീയ ടീം ഗോൾകീപ്പർ അമരീന്ദർ സിംഗിനെയും മിഡ്ഫീൽഡർ മുഹമ്മദ് യാസിറിനെയും ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി. 2026-27 സീസണിന്റെ അവസാനം വരെയാണ് ഇരുവർക്കും ക്ലബ്ബുമായി കരാറുള്ളത്. നിലവിൽ ചെന്നൈയിൽ നടക്കുന്ന പ്രീ-സീസൺ ക്യാമ്പിൽ ഇരുവരും ചേർന്ന് പരിശീലനം ആരംഭിച്ചു. 33കാരനായ അമരീന്ദർ സിംഗ് ഒഡീഷ എഫ്‌സിയിൽ നിന്നാണ് ബ്ലാസ്റ്റേഴ്സിലെത്തുന്നത്. ഇന്ത്യൻ ഫുട്ബോളിലും ഐഎസ്എല്ലിലും ഏറെ പരിചയസമ്പത്തുള്ള താരം മുംബൈ സിറ്റി എഫ്‌സി, ബെംഗളൂരു എഫ്‌സി, മോഹൻ […]
Read more

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന് അടുത്തമാസം തുടക്കം; കൊല്‍ക്കത്ത ഡാര്‍ബി നവംബര്‍ 29ന്

കൊൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ സീസണിന് അടുത്ത മാസം 10ന് തുടക്കമാകും. ഉദ്ഘാടന മത്സരത്തിൽ ബെംഗളൂരു എഫ്‌സി പുതിയ ടീമായ സ്‌പോർട്ടിങ് ക്ലബ് ഡൽഹിയെ നേരിടും. 2027 ജനുവരി 17 വരെ നീളുന്ന ആദ്യ ഘട്ടത്തിലെ 78 മത്സരങ്ങളുടെ തീയതികളാണ് പ്രഖ്യാപിച്ചത്. രണ്ടാം ഘട്ടത്തിലെയും പ്ലേ ഓഫിലെയും മത്സരക്രമം പിന്നീട് പ്രഖ്യാപിക്കും. ഒക്ടോബർ 11ന് ഇന്റർ കാശിക്കെതിരെയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ മത്സരം. നിലവിലെ ചാമ്പ്യൻമാരായ ഈസ്റ്റ് ബംഗാളും മോഹൻ ബഗാനും തമ്മിലുള്ള കൊൽക്കത്ത ഡാർബി […]
Read more

കേരള ബ്ലാസ്റ്റേഴ്‌സ് ഏറ്റെടുക്കുമെന്ന വാർത്തകൾ അടിസ്ഥാനരഹിതമെന്ന് വിപിഎസ് ഹെൽത്ത് ഗ്രൂപ്പ്

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സിയുടെ ഉടമസ്ഥാവകാശം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് വിപിഎസ് ഹെൽത്ത് ഗ്രൂപ്പ്. ക്ലബ് ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് വിപിഎസ് ഹെൽത്തോ സ്ഥാപനത്തിന്റെ സ്ഥാപകൻ ഡോ. ഷംഷീർ വയലിലോ യാതൊരു നടപടികളിലും പങ്കാളികളായിട്ടില്ലെന്നും അധികൃതർ അറിയിച്ചു. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുഴുവൻ ഓഹരികളും വിൽക്കാൻ നിലവിലെ ഉടമകളായ മാഗ്നം സ്പോർട്സ് തീരുമാനിച്ചതോടെയാണ് പുതിയ നിക്ഷേപകരെക്കുറിച്ചുള്ള ചർച്ചകൾ ശക്തമായത്. കഴിഞ്ഞ സീസണിൽ മാത്രം ക്ലബിന് ഏകദേശം 30 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് റിപ്പോർട്ടുകൾ. […]
Read more

പണമടയ്ക്കാന്‍ കഴിഞ്ഞില്ല; ജംഷഡ്പൂര്‍ എഫ് സി ഐഎസ്എല്ലിൽ നിന്ന് പിന്മാറി

ഭുവനേശ്വർ: മുന്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഷീല്‍ഡ് ജേതാക്കളായ ജംഷഡ്പൂര്‍ എഫ്.സി 2026-27 സീസണില്‍ പങ്കെടുക്കില്ലെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ലീഗിന്റെ പുതിയ വാണിജ്യ ഘടനയുടെ ഭാഗമായി നിർദേശിച്ച പങ്കാളിത്ത ഫീസ് അടയ്ക്കാൻ കഴിയാതിരുന്നതിനെ തുടർന്നാണ് ക്ലബ്ബിന്റെ നിർണായക തീരുമാനം. പുതുക്കിയ ചട്ടപ്രകാരം 55 ലക്ഷം രൂപയുടെ ആദ്യ ഗഡു ജൂലൈ 20നകം അടയ്ക്കണമെന്നായിരുന്നു നിർദേശം. പിന്നീട് ജൂലൈ 31 വരെ സമയം നീട്ടി നൽകിയെങ്കിലും ക്ലബ്ബ് ഫീസ് അടച്ചില്ല. ഇതോടെയാണ് 2026-27 സീസൺ മുതൽ ഐഎസ്എല്ലിൽ പങ്കെടുക്കില്ലെന്ന് […]
Read more

എങ്ങനെ മുന്നോട്ട് പോകും? ആശങ്കയറിയിച്ച് ക്ലബ്ബുകള്‍; ഐഎസ്എല്‍ അടച്ചുപൂട്ടലിന്റെ വക്കില്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് അടച്ചുപൂട്ടലിന്റെ വക്കിലെന്ന് റിപ്പോര്‍ട്ടുകള്‍. നിലവിലെ സാഹചര്യത്തില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ ബുദ്ധിമുട്ടാണെന്നും, ഭാവിയെ കുറിച്ച് വ്യക്തത ലഭിച്ചില്ലെങ്കില്‍ ലീഗിനൊപ്പം തുടരാന്‍ ബുദ്ധിമുട്ടായിരിക്കുമെന്നും ക്ലബ്ബുകള്‍ മുന്നറിയിപ്പ് നല്‍കി. ഐഎസ്എല്ലിന്റെ വരാനിരിക്കുന്ന പുതിയ സീസണിന്റെ ഘടനയിലും നടത്തിപ്പിലും അടിയന്തരമായി വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് ലീഗിലെ മുഴുവന്‍ ക്ലബ്ബുകളും ചേര്‍ന്ന് ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്(എഐഎഫ്എഫ്) സംയുക്ത പ്രസ്താവന അയച്ചു. കേരള ബ്ലാസ്റ്റേഴ്‌സ് അടക്കം നാല് ക്ലബ്ബുകള്‍ ഇതിനോടകം തന്നെ അടച്ചുപൂട്ടല്‍ സൂചന പരസ്യമായി പങ്കുവച്ചിരുന്നു. ഐഎസ്എല്‍ […]
Read more

കിരീടം തൊട്ടത് 22 വർഷങ്ങൾക്ക് ശേഷം; ഐഎസ്എൽ ചാമ്പ്യന്മാരായി ഈസ്റ്റ് ബം​ഗാൾ

കൊൽക്കത്ത: അവസാന ലീഗ് മത്സരം വരെ ആവേശം നിറഞ്ഞുനിന്ന ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ ഇന്റർ കാശിയെ 2–1ന് തോൽപിച്ച ഈസ്റ്റ് ബംഗാളിന് കിരീടം. 22 വർഷങ്ങൾക്കു ശേഷമാണ് ഈസ്റ്റ് ബംഗാൾ ദേശീയ ഫുട്ബോൾ ലീഗിൽ ജേതാക്കളാകുന്നത്. 2003–04 കാലഘട്ടത്തിൽ നാഷനൽ ലീഗിലാണ് ഇതിനു മുമ്പ് ഈസ്റ്റ് ബം​ഗാൾ ജേതാക്കളായിട്ടുള്ളത്. ഒരേസമയം 4 മത്സരങ്ങൾ നടന്ന അവസാന ദിനത്തിൽ 5 ടീമുകൾക്ക് കിരീടം നേടാനുള്ള സാധ്യതയുണ്ടായിരുന്നു. നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്ത മോഹൻ ബഗാൻ 2-1 സ്‌കോറിൽ ഡൽഹി […]
Read more

അവസാന മത്സരത്തിൽ ഗോവയെ തകർത്ത് ബ്ലാസ്‌റ്റേഴ്‌സ്

കൊച്ചി: സീസണിലെ അവസാന ഹോം മാച്ചിൽ കേരള ബ്ലാസ്റ്റേഴ്സിന് മിന്നും ജയം. തുടർതോൽവികളുടെ ചാരത്തിൽനിന്ന് ഫീനിക്‌സ് പക്ഷിയെപ്പോലെ ഉയിർത്തെഴുന്നേറ്റ മഞ്ഞപ്പടയുടെ മുന്നിൽ കലൂർ ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ഗോവയും തോൽവി ഏറ്റുവാങ്ങി. ആവേശപ്പോരിൽ എഫ്.സി. ഗോവയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് ജയിച്ചു കയറിയത്. മത്സരത്തിൻ്റെ രണ്ടാം പകുതിയിൽ 47ാം മിനിറ്റിൽ കെവിൻ യൂക്കിന്റെ അതിമനോഹര ഗോളോടെ സ്റ്റേഡിയം ഉണർന്നു. പിന്നാലെ 61ാം മിനിറ്റിൽ ഗോവയുടെ മറുപടി ഗോളുമെത്തി.കോഴിക്കോട്ടുകാരനായ മലയാളിതാരം മുഹമ്മദ് നെമിലാണ് ഗോവയുടെ ഗോളടിച്ചത്. […]
Read more

വൺ ലാസ്‌റ് ഡാൻസ്; കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഹോം ഗ്രൗണ്ടിൽ

കൊച്ചി: കൊച്ചിയില്‍ സ്വന്തം തട്ടകത്തിൽ സീസണിലെ അവാസന മത്സരത്തിലേക്ക് കേരള ബ്ലാസ്‌റ്റേഴ്‌സ് ഇറങ്ങുമ്പോൾ ഇന്ന് ആവേശത്തിരയിളകും. ഒരുഘട്ടത്തില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍നിന്ന് പുറത്താകുമോ എന്ന ആശങ്കയില്‍നിന്ന് കരകയറി, പുതിയ കോച്ചിന് കീഴില്‍ ടീമിന്റെ പ്രകടനം മെച്ചപ്പെട്ടതോടെ ആവേശത്തിലാണ് ആരാധകര്‍. കഴിഞ്ഞ അഞ്ചുമത്സരത്തില്‍ നാലിലും ജയിച്ച എഫ്‌സി ഗോവയാണ് എതിരാളികൾ. ജംഷേദ്പുര്‍ എഫ്‌സിയോടും ഒഡിഷ എഫ്‌സിയോടും ഏറ്റുമുട്ടി ജയിച്ച ആത്മവിശ്വാസത്തിലാണ് കേരള ബ്ലാസ്‌റ്റേഴ്‌സ്. ആദ്യമത്സരങ്ങളില്‍ ടീമിന്റെ തോല്‍വി ആരാധകരില്‍ വലിയ രോഷമുണ്ടാക്കിയിരുന്നു. പിന്നീട് പരിശീലകനായി ആഷ്‌ലി വുഡ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix