കൊച്ചി: കൊച്ചിയില്‍ സ്വന്തം തട്ടകത്തിൽ സീസണിലെ അവാസന മത്സരത്തിലേക്ക് കേരള ബ്ലാസ്‌റ്റേഴ്‌സ് ഇറങ്ങുമ്പോൾ ഇന്ന് ആവേശത്തിരയിളകും. ഒരുഘട്ടത്തില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍നിന്ന് പുറത്താകുമോ എന്ന ആശങ്കയില്‍നിന്ന് കരകയറി, പുതിയ കോച്ചിന് കീഴില്‍ ടീമിന്റെ പ്രകടനം മെച്ചപ്പെട്ടതോടെ ആവേശത്തിലാണ് ആരാധകര്‍.
കഴിഞ്ഞ അഞ്ചുമത്സരത്തില്‍ നാലിലും ജയിച്ച എഫ്‌സി ഗോവയാണ് എതിരാളികൾ. ജംഷേദ്പുര്‍ എഫ്‌സിയോടും ഒഡിഷ എഫ്‌സിയോടും ഏറ്റുമുട്ടി ജയിച്ച ആത്മവിശ്വാസത്തിലാണ് കേരള ബ്ലാസ്‌റ്റേഴ്‌സ്. ആദ്യമത്സരങ്ങളില്‍ ടീമിന്റെ തോല്‍വി ആരാധകരില്‍ വലിയ രോഷമുണ്ടാക്കിയിരുന്നു. പിന്നീട് പരിശീലകനായി ആഷ്‌ലി വുഡ് എത്തിയതോടെയാണ് ബ്ലാസ്‌റ്റേഴ്‌സില്‍ മാറ്റം കണ്ടുതുടങ്ങിയത്. കളിച്ച മത്സരങ്ങൾ ജയിക്കാതെ വന്നതോടെ ആരാധകരായ മഞ്ഞപ്പട മത്സരങ്ങൾ ബഹിഷ്കരിച്ചിരുന്നു. ഇപ്പോഴിതാ, അവസാന മത്സരത്തിൽ ആരാധകർ എത്തുമെന്ന പ്രതീക്ഷയിലാണ് ബ്ലാസ്റ്റേഴ്സ്.






