റിയാദ്: ഇന്നും റിയാദിനെ ആക്രമിച്ച് ഇറാൻ, രണ്ട് മിസൈലുകളിലൊന്ന് നിലത്ത് പതിച്ചു, ജനവാസമില്ലാത്തയിടത്തായതിനാൽ അപകടമൊഴിവായി. രാജ്യാതിർത്തി കടന്നെത്തിയ ഏഴ് ഡ്രോണുകൾ വെടിവെച്ചിട്ടതായും റിയാദ് ലക്ഷ്യമാക്കി വന്ന ബാലിസ്റ്റിക് മിസൈലുകൾ പ്രതിരോധിച്ചതായും പ്രതിരോധ മന്ത്രാലയം അറിയിച്ചു
പുലർച്ചെ വടക്കൻ, കിഴക്കൻ അതിർത്തികൾ ലക്ഷ്യമാക്കി എത്തിയ ഏഴ് ഡ്രോണുകൾ തകർത്തെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി അറിയിച്ചിരുന്നു. ഇതിന് പുറമെ റിയാദ് മേഖലയെ ലക്ഷ്യമാക്കി രണ്ട് ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചതായും സൈന്യം കണ്ടെത്തി. ഇതിൽ ഒരു മിസൈൽ ആകാശത്തുവെച്ച് തന്നെ തകർത്തുവെന്നും രണ്ടാമത്തെ മിസൈൽ ജനവാസമില്ലാത്ത മേഖലയിലാണ് പതിച്ചതെന്നും അധികൃതർ അറിയിച്ചു . ജനങ്ങളക്ക് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട് .





