Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Riyadh

യാത്രക്കാരെന്ന വ്യാജേന കാറിൽ കയറി ആക്രമണം; മലയാളി ഡ്രൈവർക്ക് ഗുരുതര പരിക്ക്

റിയാദ്: ബത്ഹയിൽ നിന്ന് യാത്രക്കാരെന്ന വ്യാജേന കാറിൽ കയറിയ സംഘം മലയാളി ഡ്രൈവറെ ആക്രമിച്ച് പണവും വാഹനവും കവർന്നു. കായംകുളം സ്വദേശി ഷെമീറിനാണ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. നാല് ബംഗ്ലാദേശ് പൗരന്മാരാണ് യാത്രക്കാരെന്ന വ്യാജേന ഷെമീറിന്റെ കാറിൽ കയറിയത്. തുടർന്ന് എക്സിറ്റ് 18ന് സമീപത്തെ വിജനമായ പ്രദേശത്തേക്ക് ഇയാളെ കൊണ്ടുപോയ സംഘം മാരകമായി മർദ്ദിച്ച് അവശനാക്കുകയായിരുന്നു. പണവും വാഹനവും കവർന്ന ശേഷം ഷെമീറിനെ റോഡരികിൽ ഉപേക്ഷിച്ച് സംഘം കടന്നുകളഞ്ഞു. ഗുരുതരാവസ്ഥയിൽ റോഡരികിൽ കണ്ടെത്തിയ ഷെമീറിനെ പൊലീസ് ആശുപത്രിയിൽ […]
Read more

റിയാദ്–തിരുവനന്തപുരം നേരിട്ടുള്ള വിമാന സർവീസ്; പുതിയ സർവീസുമായി എയർ ഇന്ത്യ എക്‌സ്‌പ്രസ്

റിയാദ്: റിയാദിനും തിരുവനന്തപുരത്തിനുമിടയിൽ നേരിട്ടുള്ള പുതിയ വിമാന സർവീസ് പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്‌സ്‌പ്രസ്. ഒക്ടോബർ 26 മുതൽ പുതിയ സർവീസ് പ്രാബല്യത്തിൽ വരും. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ആഴ്ചയിൽ മൂന്ന് സർവീസുകളാണ് നടത്തുക. പുതിയ സമയക്രമം പ്രകാരം തിരുവനന്തപുരത്ത് നിന്ന് ഐ.എക്‌സ്-521 വിമാനം രാവിലെ 11.35ന് പുറപ്പെട്ട് ഉച്ചയ്ക്ക് 3.05ന് റിയാദിലെത്തും. മടക്ക സർവീസായ ഐ.എക്‌സ്-522 റിയാദിൽ നിന്ന് വൈകിട്ട് 4.05ന് പുറപ്പെട്ട് രാത്രി 11.50ന് തിരുവനന്തപുരത്ത് എത്തിച്ചേരും. നേരിട്ടുള്ള സർവീസ് ആരംഭിക്കുന്നതോടെ റിയാദിലെ […]
Read more

റിയാദിൽ താമസസ്ഥലത്ത് അബോധാവസ്ഥയിൽ കണ്ട മലയാളി മരിച്ചു

റിയാദ്: മലപ്പുറം പെരിന്തൽമണ്ണ വലമ്പൂർ സ്വദേശിയും നിലവിൽ ചെറുകരയിൽ താമസക്കാരനുമായ പാലക്കപറമ്പ് വീട്ടിൽ പ്രസാദ് (57) റിയാദിൽ നിര്യാതനായി. താമസസ്ഥലത്തുണ്ടായ ഹൃദയാഘാതമാണ് മരണകാരണം. റിയാദിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു പ്രസാദ്. താമസസ്ഥലത്ത് അബോധാവസ്ഥയിൽ കണ്ടെത്തിയതിനെ തുടർന്ന് സ്പോൺസർ വിവരമറിയിച്ചതോടെ റെഡ് ക്രസന്റ് അധികൃതരും പോലീസും സ്ഥലത്തെത്തി മരണം സ്ഥിരീകരിച്ചു. പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ശുമൈസി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: ബിന്ദു. മക്കൾ: അർജുൻ, അനിരുദ്ധ്. നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം എത്രയും […]
Read more

ഹൃദയാഘാതം; പ്രവാസി മലയാളി മരിച്ചു, മൃതദേഹം നാട്ടിലെത്തിച്ചു

തിരുവനന്തപുരം: റിയാദിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ച തിരുവനന്തപുരം സ്വദേശിയായ ബാബു നാരായണന്റെ (60) മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു. കഴക്കൂട്ടം ശാന്തിഗിരി ആശ്രമത്തിലായിരുന്നു സംസ്കാര ചടങ്ങുകൾ നടന്നത്. തിരുവനന്തപുരം മാധവപുരം മേലേത്തുവേദി വീട്ടിൽ ബാബു നാരായണൻ കഴിഞ്ഞ 35 വർഷമായി റിയാദിലെ റൗദയിൽ സ്വകാര്യ കമ്പനിയിൽ മെക്കാനിക്കായി ജോലി ചെയ്തുവരികയായിരുന്നു. പനി ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം താമസസ്ഥലത്തേക്ക് മടങ്ങിയെത്തിയെങ്കിലും രാത്രിയോടെ കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടു. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. റിയാദിലെ നിയമനടപടികളും […]
Read more

ഹജ്ജ് കർമ്മങ്ങളിൽ പങ്കെടുക്കുന്നതിനിടെ മൂന്ന് മലയാളി വനിതാ തീർത്ഥാടകർ മരിച്ചു

റിയാദ്: ഈ വർഷത്തെ ഹജ്ജ് കർമ്മങ്ങൾ പൂർത്തിയാക്കിയതിന് ശേഷം തൊട്ടുപിന്നാലെ മൂന്ന് മലയാളി തീർത്ഥാടകർ മക്കയിൽ അന്തരിച്ചു. പാലക്കാട്, എറണാകുളം, കാസർകോട് സ്വദേശിനികളാണ് മരിച്ചത്. പാലക്കാട് കൊപ്പം പഞ്ചായത്ത് അൻസാർ നഗർ തെക്കുമല മർക്കശ്ശേരി വീട്ടിൽ സുലൈമാന്റെ ഭാര്യ പാത്തുമ്മ (58) മിനയിലെ ആശുപത്രിയിൽ വെച്ചാണ് മരണപ്പെട്ടത് . മിനയിലെ 1828-ാം നമ്പർ കെട്ടിടത്തിൽ താമസിച്ചിരുന്ന ഇവർ ഹജ്ജ് ചടങ്ങുകളിൽ പങ്കെടുത്തതിനു ശേഷം പെട്ടന്ന് അസുഖബാധിതരായി. മിന 2 ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ഞായറാഴ്ച പുലർച്ചെയോടെ […]
Read more

ഹജ്ജ് പുണ്യം നുകർന്ന് മലയാളികൾ മടങ്ങുന്നു; ആദ്യ സംഘം തിങ്കളാഴ്ച പുറപ്പെടും

റിയാദ്: വിശുദ്ധ ഹജ്ജ് കർമങ്ങൾ വിജയകരമായി പൂർത്തിയാക്കിയ മലയാളി തീർഥാടകരുടെ മടക്കയാത്ര ആരംഭിച്ചു. മിനായിലെ മൂന്ന് ജംറകളിലും കല്ലേറ് കർമം പൂർത്തിയാക്കിയ ശേഷം ഭൂരിഭാഗം തീർഥാടകരും മക്കയിലേക്ക് മടങ്ങിയതായി റിപ്പോർട്ട്. ആറു ദിവസത്തെ പ്രധാന ഹജ്ജ് കർമങ്ങൾ കഴിഞ്ഞ് ഇന്ത്യയിൽ നിന്നുള്ള തീർഥാടകർ ഉൾപ്പെടെ വലിയൊരു വിഭാഗം ഇതിനകം താമസ സ്ഥലങ്ങളിലേക്ക് തിരിച്ചെത്തി. സൗദി ഭരണകൂടവും ഹജ്ജ് മിഷനും ഒരുക്കിയ സൗകര്യങ്ങൾ മൂലം ഇത്തവണ കർമങ്ങൾ സുഗമമായിരുന്നുവെന്ന് തീർഥാടകർ അറിയിച്ചു. ചില അവശരായതും രോഗബാധിതരായതുമായ തീർഥാടകർക്ക് ത്വവാഫ്, […]
Read more

ഹജ്ജ് തീർഥാടനത്തിനിടെ മലയാളി മിനയിൽ നിര്യാതനായി

റിയാദ്: ഹജ്ജ് കർമങ്ങൾ നിർവഹിക്കാനെത്തിയ മലയാളി തീർഥാടകൻ മിനയിൽ മരിച്ചു.തൃശ്ശൂർ വടക്കാഞ്ചേരി സ്വദേശി നാലുപുരയിൽ യൂസുഫ് (66) ആണ് മരണപ്പെട്ടത്. അദ്ദേഹം കേരള സംസ്ഥാന ഹജ്ജ് കമ്മറ്റി മുഖേനയാണ് മക്കയിലെത്തിയത്. മിനയിൽ നിന്ന് അറഫയിലേക്കുള്ള യാത്രയ്ക്കിടെ പെട്ടെന്നുണ്ടായ ശാരീരിക അസ്വസ്ഥതയെ തുടർന്ന് മിന വാദി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണപ്പെട്ടു. മൃതദേഹം സംബന്ധിച്ച തുടർനടപടികൾ മക്കയിലെ ബന്ധപ്പെട്ട അധികൃതരുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.
Read more

സുരക്ഷാ പരിശോധനകൾ ശക്തം; ഹജ്ജ് പെർമിറ്റില്ലാത്ത 3.66 ലക്ഷം പേരെ തിരിച്ചയച്ചു

റിയാദ്: ഈ വർഷത്തെ ഹജ്ജ് സീസണിന് മുന്നോടിയായി സുരക്ഷാ നടപടികൾ ശക്തമാക്കിയതായി സൗദി അധികൃതർ അറിയിച്ചു. പെർമിറ്റില്ലാതെ ഹജ്ജ് നിർവഹിക്കാൻ ശ്രമിച്ച 3,66,000-ത്തിലധികം പേരെ വിവിധ പ്രദേശങ്ങളിൽ നിന്ന് തിരിച്ചയച്ചതായി പൊതുസുരക്ഷാ ഡയറക്ടർ ലെഫ്റ്റനന്റ് ജനറൽ മുഹമ്മദ് അൽ ബസ്സാമി അറിയിച്ചു. ഹജ്ജ് കാമ്പയിൻ പേരിൽ പ്രവർത്തിച്ച 217-ലധികം വ്യാജ ഏജൻസികളും കണ്ടെത്തി നടപടിയെടുത്തതായി അദ്ദേഹം വ്യക്തമാക്കി. കൂടാതെ, കൃത്യമായ അനുമതിയില്ലാതെ മക്കയിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച 1,40,000-ത്തിലധികം വാഹനങ്ങൾ അതിർത്തികളിൽ നിന്ന് മടക്കിയയച്ചു. ചട്ടലംഘനം നടത്തിയ 1,162 […]
Read more

സൗദിക്കെതിരായ ഡ്രോൺ ആക്രമണം; ഗൾഫ് രാജ്യങ്ങളുടെ കടുത്ത പ്രതിഷേധം

റിയാദ്: ഇറാഖ് വ്യോമാതിർത്തിയിൽ നിന്ന് വിക്ഷേപിച്ച മൂന്ന് ഡ്രോണുകൾ ഉപയോഗിച്ച് സൗദി അറേബ്യക്കെതിരെ നടത്തിയ ആക്രമണത്തെ ഗൾഫ്, അറബ് രാജ്യങ്ങൾ ശക്തമായി അപലപിച്ചു. സൗദിയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാകുന്ന ഏത് നടപടിക്കുമെതിരെ രാജ്യത്തിന് പൂർണ പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് വിവിധ പ്രാദേശിക രാജ്യങ്ങൾ രംഗത്തെത്തിയത്. ഗൾഫ് സഹകരണ കൗൺസിൽ ജനറൽ സെക്രട്ടറി ജാസിം അൽ ബുദൈവി ആക്രമണത്തെ കടുത്ത ഭാഷയിൽ വിമർശിച്ചു. മേഖലയിലെ സുരക്ഷയും സ്ഥിരതയും തകർക്കാനുള്ള ഗുരുതരമായ ശ്രമമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. തന്ത്രപ്രധാന കേന്ദ്രങ്ങളുടെയും അടിസ്ഥാന […]
Read more

ജുബൈലിൽ റോഡ് അപകടം; ഇന്ത്യൻ യുവാവിന് ദാരുണാന്ത്യം

റിയാദ്: റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് ഇന്ത്യൻ യുവാവ് മരിച്ചു. സൗദി അറേബ്യയിലെ ജുബൈൽ ഹൈവേയിലുണ്ടായ അപകടത്തിൽ ജാർഖണ്ഡ് ബൊക്കാറോ സ്വദേശിയായ തഷ്മീം അക്തർ മുഹമ്മദ് ഒവൈസ് സർവാർ (24) ആണ് മരിച്ചത്. റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് തഷ്മീമിനെ കാർ ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ റെഡ് ക്രസൻറ് സംഘം ഉടൻ ജുബൈൽ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നിലവിൽ ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് പ്രവാസി വെൽഫെയർ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix