റിയാദ്: ഹജ്ജ് കർമങ്ങൾ നിർവഹിക്കാനെത്തിയ മലയാളി തീർഥാടകൻ മിനയിൽ മരിച്ചു.തൃശ്ശൂർ വടക്കാഞ്ചേരി സ്വദേശി നാലുപുരയിൽ യൂസുഫ് (66) ആണ് മരണപ്പെട്ടത്. അദ്ദേഹം കേരള സംസ്ഥാന ഹജ്ജ് കമ്മറ്റി മുഖേനയാണ് മക്കയിലെത്തിയത്.
മിനയിൽ നിന്ന് അറഫയിലേക്കുള്ള യാത്രയ്ക്കിടെ പെട്ടെന്നുണ്ടായ ശാരീരിക അസ്വസ്ഥതയെ തുടർന്ന് മിന വാദി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണപ്പെട്ടു.
മൃതദേഹം സംബന്ധിച്ച തുടർനടപടികൾ മക്കയിലെ ബന്ധപ്പെട്ട അധികൃതരുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.






