Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Riyadh

സുഹൈൽ നക്ഷത്രമുദിച്ചു: സൗദിയിൽ സെപ്റ്റംബർ പകുതിയോടെ വേനൽക്കാലത്തിന് അറുതി

റിയാദ്: സെപ്റ്റംബർ പകുതിയോടെ  വേനൽക്കാലത്തിന് അറുതിയാകുമെന്ന് സൗദി കാലാവസ്ഥാ കേന്ദ്രം. സുഹൈൽ നക്ഷത്രമുദിച്ചതോടെയാണ് വേനൽക്കാലം പതിയെ പടിയിറങ്ങി സെപ്റ്റംബർ അവസാനം ശരത്കാലത്തിലേക്ക് രാജ്യത്തെ കാലാവസ്ഥ മാറും. സുഹൈൽ നക്ഷത്രം കഴിഞ്ഞ ദിവസം ദൃശ്യമായതോടെ അടുത്ത മാസം 23ന് ശരത്കാലത്തിന്റെ വരവാകും. കിഴക്കൻ പ്രവിശ്യയിൽ ചൂട് തുടരുന്നുവെങ്കിലും  അൽബാഹ, അസീർ, അബഹ, ജസാൻ അടങ്ങുന്ന തെക്ക് പടിഞ്ഞാറൻ മലയോരമേഖലകളിൽ മഴയും തണുപ്പും മഞ്ഞുമുള്ള സുഖകരമായ കാലാവസ്ഥയാണുണുള്ളത്. ജസാൻ, അസീർ, അൽബഹ എന്നിവയുടെ ചില ഭാഗങ്ങളിൽ കനത്ത ഇടിമിന്നൽ, വെള്ളപ്പൊക്കം, ആലിപ്പഴം, […]
Read more

ഇത്തവണ ഹജ്ജ് നിർവഹിച്ചത് 1,673,230 തീർഥാടകർ

റിയാദ്: ഈ വർഷം ഹജ്ജ് നിർവഹിച്ച തീർഥാടകരുടെ കണക്ക് പുറത്ത് വിട്ട് സൗദി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ്. 1,673,230 തീർഥാടകരാണ് ഈ വർഷം ഹജ്ജ് നിർവഹിച്ചത്. ഇതിൽ 1,506,576 വിദേശ തീർഥാടകരാണ്. സൗദിയിൽനിന്നുള്ള പൗരന്മാരും വിദേശികളും ഉൾപ്പെടുന്ന ആഭ്യന്തര തീർഥാടകരുടെ എണ്ണം 166,654 ആണ്. പുരുഷ തീർഥാടകർ 877,841 ഉം സ്ത്രീ തീർഥാടകർ 795,389 ഉം ആണെന്ന് അതോറിറ്റി സൂചിപ്പിച്ചു. 1,435,017 വിദേശ തീർഥാടകർ വിമാന മാർഗവും 66,465 തീർഥാടകർ റോഡ് മാർഗവും 5,094 പേർ […]
Read more

ലോക ജല സംഘടനയുടെ ആസ്ഥാനം റിയാദിൽ പ്രവർത്തനം ആരംഭിച്ചു

റിയാദ്: ലോക ജല സംഘടനയുടെ ആസ്ഥാനം റിയാദിൽ പ്രവർത്തനം ആരംഭിച്ചു. അംഗ രാജ്യങ്ങൾ ലോക ജല ചാർട്ടറിൽ ഒപ്പുവെച്ചു. സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെ നേതൃത്വത്തിൽ ഒപ്പുവെക്കൽ ചടങ്ങ് നടന്നത്. വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ പങ്കെടുത്ത പരിപാടിയിൽ പ്രാദേശികവും അന്തർദേശീയവുമായ വിപുലമായ പങ്കാളിത്തം ഉണ്ടായി. അന്താരാഷ്ട്ര ജല സംഘടനയിൽ ചേരുന്നതിനുള്ള ചാർട്ടറിൽ അംഗരാജ്യങ്ങൾ ഒപ്പുവെച്ചു. ചടങ്ങിൽ സംഘടനയുടെ ലക്ഷ്യങ്ങളും മുൻഗണനകളും വിശദീകരിക്കുന്ന ഒരു ദൃശ്യാവതരണവും നടന്നു.
Read more

വിസിറ്റ് വിസക്കാരെ താമസിപ്പിക്കുന്നവർക്ക് പിഴ ഈടാക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം

റിയാദ്: ഹജ്ജ് സീസണിൽ വിസിറ്റ് വിസകളിലെത്തിയവർക്ക് താമസ സൗകര്യമോ അഭയമോ നൽകിയാൽ ഒരു ലക്ഷം റിയാൽ വരെ പിഴ ചുമത്തുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം. ഹോട്ടലുകൾ, അപ്പാർട്ടുമെന്റുകൾ, സ്വകാര്യ വീടുകൾ, ഷെൽട്ടറുകൾ, തീർഥാടക താമസസ്ഥലങ്ങൾ എന്നിവിടങ്ങളിൽ താമസിപ്പിക്കുകയോ, ഹജ്ജ് കഴിയുന്നതുവരെ അവരെ ഒളിപ്പിക്കുകയോ അല്ലെങ്കിൽ മക്കയിലും പുണ്യസ്ഥലങ്ങളിലും അവർക്ക് താമസിക്കാൻ ആവശ്യമായ സഹായം നൽകുകയോ ചെയ്യുന്നവർക്കാണ് പിഴ. നിയമലംഘകരുടെ എണ്ണം അനുസരിച്ച് നൽകുന്ന പിഴയിലും വ്യത്യാസം വരുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
Read more

മോചനത്തിൽ തീരുമാനമില്ല : അബ്ദുൽ റഹീമിന്റെ കേസ് മാറ്റിവെക്കുന്നത് ഇത് പത്താം തവണ

സൗദിയിൽ ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ ജയിൽ മോചനം ഇനിയും നീളും . റീയാദ് കോടതി കേസ് വീണ്ടും മാറ്റിയതായി നിയമ സഹായസമിതിക്ക് വിവരം ലഭിച്ചു ഇതോടെ പത്താം തവണയാണ് അബ്ദുൽ റഹീമിന്റെ കേസ് കോടതി മാറ്റിവെക്കുന്നത്. ഒന്നര കോടി സൗദി റിയാൽ അതായത് ഇന്ത്യൻ തുക 34 കോടിയിലേറെ ദയാധനം നൽകുകയും കോടതി വധശിക്ഷ ഒഴിവാക്കുകയും ചെയ്തു . എങ്കിലും ജയിൽ മോചനത്തിന്റെ കാര്യത്തിൽ കാത്തിരിപ്പ് തുടരുകയാണ് . പല തവണ സിറ്റിംഗ് മാറ്റിവച്ചിരുന്നു എങ്കിലും […]
Read more

അബ്ദുറഹീമിന്റെ കേസ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുറഹീമിന്റെ കേസ് റിയാദ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഇന്ത്യൻ സമയം ഉച്ചക്ക് 2 മണിക്കാണ് പരിഗണിക്കുന്നത്. ജയിൽ മോചന ഉത്തരവ് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് അബ്ദുറഹീമിന്റെ കുടുംബം. കഴിഞ്ഞ ജൂലൈ രണ്ടിന് അബ്ദുറഹീമിന്റെ കേസ് കോടതി റദ്ദാക്കിയെങ്കിലും ജയിൽ മോചന ഉത്തരവ് നൽകിയില്ല. റിയാദ് കോടതി ആവശ്യപ്പെട്ട 34 കോടി രൂപ നൽകിയതോടെ കോടതി വധശിക്ഷ റദ്ദാക്കിയത്. ഈ മാസം പന്ത്രണ്ടിന് സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കേസ് നീട്ടി വെയ്ക്കുകയായിരുന്നു. […]
Read more
Advertisement
WhiteswanTV Footer